#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം

#patientdied | കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; പരാതിയുമായി കുടുംബം
Sep 30, 2024 07:28 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം.

മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.

ആശുപത്രിയിലെ ആർഎംഒ അബു അബ്രഹാമിനെതിരെയാണ് പരാതി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയ വിനോദ് കുമാർ ഈ മാസം 23നാണ് മരിച്ചത്.

രാവിലെയാണ് വിനോദ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ചു മണിയോടെയാണ് വിനോദ് മരിക്കുന്നത്. പിന്നാലെ പരിശോധിച്ച ഡോക്ടറിന്റെ പെരുമാറ്റത്തിൽ കുടുംബത്തിന് സംശയം ഉയർന്നു.

വിനോദിന്റെ മകൻ അശ്വിൻ ഡോക്ടറായിരുന്നു. ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന് കണ്ടെത്തിയത്.

ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്ന് ​ഗുരുതര വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു. ഫറോക്ക് പൊലീസിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പൊലീസ് ക‍ടക്കും. നിലവിൽ സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. 

#Kozhikode #Kottakkadav #fake #doctor #treated #patient #died.

Next TV

Related Stories
#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

Sep 30, 2024 09:52 PM

#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന്...

Read More >>
#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

Sep 30, 2024 09:42 PM

#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പ്രസ്താവന...

Read More >>
#attack |   പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം,  ഡ്രൈവർക്കെതിരെ കേസ്

Sep 30, 2024 09:36 PM

#attack | പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം, ഡ്രൈവർക്കെതിരെ കേസ്

ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് മർദ്ദിച്ചത്....

Read More >>
#missing | തോട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി, തെരച്ചിൽ ഊർജിതം

Sep 30, 2024 09:32 PM

#missing | തോട്ടിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി, തെരച്ചിൽ ഊർജിതം

ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തെരച്ചിൽ...

Read More >>
#accident | വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ അപകടം, ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

Sep 30, 2024 09:27 PM

#accident | വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോൾ അപകടം, ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

റോഡിൽ തലയടിച്ചു വീണ ബിനു സംഭവ സ്ഥലത്തു വെച്ചു തന്നെ...

Read More >>
#KTJaeel | പിണറായിയെപ്പോലെ വിമർശനശരങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു നേതാവില്ല - കെ ടി ജലീല്‍

Sep 30, 2024 09:13 PM

#KTJaeel | പിണറായിയെപ്പോലെ വിമർശനശരങ്ങൾ ഏറ്റുവാങ്ങിയ മറ്റൊരു നേതാവില്ല - കെ ടി ജലീല്‍

എഴുത്തിന്റെ ലോകത്ത് കൂടുതല്‍ സജീവമാകാന്‍ ആവേശം പകര്‍ന്ന മാന്യവായനക്കാരോടുള്ള നന്ദി വാക്കുകളില്‍ ഒതുക്കുന്നില്ല', കെ ടി ജലീല്‍...

Read More >>
Top Stories










Entertainment News