#sexuallyassaulting | ലൈംഗികാതിക്രമ പരാതി, അധ്യാപിക അറസ്റ്റിൽ

#sexuallyassaulting |  ലൈംഗികാതിക്രമ പരാതി, അധ്യാപിക അറസ്റ്റിൽ
Sep 30, 2024 01:27 PM | By Susmitha Surendran

കോയമ്പത്തൂർ: (truevisionnews.com) ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപിക അറസ്റ്റിൽ.

കോയമ്പത്തൂർ ഉദയംപാളയം സ്വദേശി എസ്‌ സൗന്ദര്യ (32) ആണ് അറസ്റ്റിലായത്. സ്വകാര്യ സ്കൂളിലെ ഒൻപതാം ക്ലാസ്സുകാരിയുടെ അമ്മയുടെ പരാതിയിൽ ആണ്‌ അറസ്റ്റ്.

സൗന്ദര്യ ആറ് മാസം മുൻപാണ് ഈ സ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. അധ്യാപിക 13 വയസ്സുള്ള തന്‍റെ മകളെ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മ അന്നൂർ പൊലീസിലാണ് പരാതി നൽകിയത്.

പെൺകുട്ടിയോട് ശനിയാഴ്ച പുലർച്ചെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ട സൗന്ദര്യ, ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

മാതാപിതാക്കൾ ഉറങ്ങുമ്പോഴാണ് പെൺകുട്ടി അധ്യാപിക ആവശ്യപ്പെട്ട പ്രകാരം വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തു. പരാതി മേട്ടുപ്പാളയത്തെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു.

അവിടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരായ നിയമത്തിലെ വകുപ്പുകൾ പ്രകാരമുള്ള (പോക്സോ) കുറ്റങ്ങൾ ചുമത്തി കേസെടുത്തു.

കുട്ടിയുമായി സൗഹൃദമുണ്ടാക്കിയ ശേഷം സ്വവർഗാനുരാഗ ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു അധ്യാപികയെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച അറസ്റ്റ് ചെയ്ത സൗന്ദര്യയെ റിമാൻഡ് ചെയ്തു.

#Sexual #assault #complaint #teacher #arrested

Next TV

Related Stories
#Suspended | പാർട്ടി വിരുദ്ധ പ്രവർത്തനം; പത്ത് നേതാക്കളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്‌

Sep 30, 2024 02:32 PM

#Suspended | പാർട്ടി വിരുദ്ധ പ്രവർത്തനം; പത്ത് നേതാക്കളെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്‌

അതേസമയം ഹരിയാന മുൻമന്ത്രി രഞ്ജിത് സിങ് ചൗട്ടാലയെയും മറ്റ് ഏഴുനേതാക്കളെയും ആറുവർഷത്തേക്ക് ബി.ജെ.പി.യിൽ നിന്നും...

Read More >>
#Siddique | പീഢനക്കേസിൽ ന​ട​ൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം

Sep 30, 2024 01:56 PM

#Siddique | പീഢനക്കേസിൽ ന​ട​ൻ സിദ്ദീഖിന് ഉപാധികളോടെ മുൻകൂർ ജാമ്യം

സിദ്ദിഖിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി...

Read More >>
#theft | ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു, അന്വേഷണം

Sep 30, 2024 01:34 PM

#theft | ജീവനക്കാർ ക്ഷേത്രത്തിലെ കാണിക്ക പണം മോഷ്ടിച്ചു, അന്വേഷണം

ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി....

Read More >>
#Corruptioncase | സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണ കേസ്; അന്വേഷണത്തിനായി നാല് സ്പെഷൽ ടീം

Sep 29, 2024 10:11 PM

#Corruptioncase | സിദ്ധരാമയ്യക്കെതിരായ അഴിമതി ആരോപണ കേസ്; അന്വേഷണത്തിനായി നാല് സ്പെഷൽ ടീം

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത പൊലീസ് വെള്ളിയാഴ്ച കേസ് രജിസ്റ്റർ...

Read More >>
#Heavyrain | നേപ്പാളിനെ വെള്ളത്തിലാക്കി ന്യൂനമര്‍ദ്ദം; ഏറ്റവും ഉയർന്ന മഴ, 24 മണിക്കൂറിൽ മരണം 129 ആയി

Sep 29, 2024 09:30 PM

#Heavyrain | നേപ്പാളിനെ വെള്ളത്തിലാക്കി ന്യൂനമര്‍ദ്ദം; ഏറ്റവും ഉയർന്ന മഴ, 24 മണിക്കൂറിൽ മരണം 129 ആയി

വെള്ളക്കെട്ടിൽ കുടുങ്ങിക്കിടന്ന ആയിരത്തിലധികം പേരെ രക്ഷിക്കാനായെന്ന് സ‍ർക്കാർ...

Read More >>
Top Stories










Entertainment News