#CherianPhilip | ‘മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കും, പാര്‍ട്ടി മാന്യമായ പരിഗണന നൽകിയിട്ടില്ല’ - ചെറിയാൻ ഫിലിപ്പ്

#CherianPhilip | ‘മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കും, പാര്‍ട്ടി മാന്യമായ പരിഗണന നൽകിയിട്ടില്ല’ - ചെറിയാൻ ഫിലിപ്പ്
Sep 30, 2024 11:41 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

കാൽ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല.

ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സിപിഐഎം ബന്ധത്തിന്‍റെ പേരിലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്

മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കും: ചെറിയാൻ ഫിലിപ്പ് കൈരളി ടി വി ചെയർമാൻ മമ്മൂട്ടി താമസിയാതെ സി.പി.എം ബന്ധം ഉപേക്ഷിക്കും കാൽ നൂറ്റാണ്ടിലേറെയായി സി.പി.എം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നൽകിയിട്ടില്ല.

ദേശീയ തലത്തിൽ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ പോയത് സി.പി.എം ബന്ധത്തിന്റെ പേരിലാണ്. സാഹിത്യ, സിനിമ, കലാ രംഗങ്ങളിൽ സി.പി.എം സഹയാത്രികരായിരുന്ന പലരും പാർട്ടിയുമായി അകൽച്ചയിലാണ്. പാർട്ടി വേദികളിൽ പ്രത്യക്ഷപ്പെടാൻ മിക്കവർക്കും ഭയമാണ്.

എം.എൽ.എ മാരായിരുന്ന മഞ്ഞളാംകുഴി അലി, അൽഫോൻസ് കണ്ണന്താനം എന്നിവർ സി.പി.എം ബന്ധം അവസാനിപ്പിച്ചത് പാർട്ടി നേതാക്കളുടെയും അണികളുടെയും പീഢനം സഹിക്കാൻ വയ്യാതെയാണ്.

മുസ്ലീം ലീഗിൽ ചേർന്ന അലി പിന്നീട് സംസ്ഥാന മന്ത്രിയും ബി.ജെ.പിയിൽ ചേർന്ന അൽഫോൻസ് കേന്ദ്ര മന്ത്രിയുമായി. കെ.ടി.ജലീൽ അൻവറിന്റെ പാത പിന്തുടരുമെന്ന് തീർച്ചയാണ്.

അൻവർ ഉയർത്തിയ എല്ലാ പ്രശ്നങ്ങളോടും ജലീൽ ആഭിമുഖ്യം പുലർത്തിയിട്ടുണ്ട്.

പലഘട്ടങ്ങളായി കോൺഗ്രസിൽ നിന്നും സി.പി.എം -ൽ ചേർന്നവരെല്ലാം മരണക്കെണിയിലാണ്. ചിലർക്ക് അപ്പ കഷണങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവരുടെയെല്ലാം രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്.

#Mammooty #soon #leave #CPIM #ties #party #treated #respect #CherianPhilip

Next TV

Related Stories
#vabdurrahiman | മലപ്പുറത്തെ പോലീസിനെ കുറിച്ച് അൻവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്‌ -  വി അബ്ദുറഹിമാൻ

Sep 30, 2024 03:34 PM

#vabdurrahiman | മലപ്പുറത്തെ പോലീസിനെ കുറിച്ച് അൻവർ ആവശ്യപ്പെട്ടതെല്ലാം ചെയ്തിട്ടുണ്ട്‌ - വി അബ്ദുറഹിമാൻ

അൻവർ പരിധി വിട്ടെന്ന് വിമർശിച്ച മന്ത്രി പേര് നോക്കി വർഗീയവാദിയാക്കുന്ന അനുഭവം തനിക്കറിയില്ലെന്നും...

Read More >>
#Congress | വയനാട് ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചുമതല

Sep 30, 2024 03:25 PM

#Congress | വയനാട് ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്; എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും ചുമതല

നേരത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ചിട്ടയായി ഉപതിരഞ്ഞെടുപ്പിന് നേരിടുന്നത് മുന്നില്‍ കണ്ടാണ് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും വിവിധ...

Read More >>
#rain | കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ  11 ജില്ലകളിൽ യെല്ലോ അലർട്ട്

Sep 30, 2024 03:23 PM

#rain | കേരളത്തിൽ ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ 11 ജില്ലകളിൽ യെല്ലോ അലർട്ട്

ശ്രീലങ്കയ്ക്ക്‌ സമീപമുള്ള ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ മഴ...

Read More >>
#WorldTourismDay | ചൂണ്ടയിട്ട് പാചകം ചെയ്ത് ലോക ടൂറിസം ദിനം ആഘോഷമാക്കി ഭിന്നശേഷിക്കാർ

Sep 30, 2024 03:20 PM

#WorldTourismDay | ചൂണ്ടയിട്ട് പാചകം ചെയ്ത് ലോക ടൂറിസം ദിനം ആഘോഷമാക്കി ഭിന്നശേഷിക്കാർ

പരിമിതികള്‍ മറികടന്ന് എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ ടൂറിസം ദിനം ഏറെ...

Read More >>
#drowned |  നോവോടെ നാട്;  കുറ്റ്യാടിയിൽ  ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു

Sep 30, 2024 02:55 PM

#drowned | നോവോടെ നാട്; കുറ്റ്യാടിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു

മെസ്സേജ് കള്‍ച്ചറല്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്...

Read More >>
#POCSOcase  | സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു,  പ്രതി അറസ്റ്റിൽ

Sep 30, 2024 02:44 PM

#POCSOcase | സൈ​ക്കി​ൾ ന​ന്നാ​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു, പ്രതി അറസ്റ്റിൽ

കു​ട്ടി വീ​ട്ടി​ലെ​ത്തി കാ​ര്യം പ​റ​ഞ്ഞ​തോ​ടെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​ഞ്ഞ് വെ​ച്ച് പൊ​ലീ​സി​ൽ...

Read More >>
Top Stories










Entertainment News