#PKKunhalikutty | പി.വി. അൻവറിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് കോൺ​ഗ്രസ് കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

#PKKunhalikutty | പി.വി. അൻവറിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നത് കോൺ​ഗ്രസ് കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി
Sep 30, 2024 02:39 PM | By VIPIN P V

കാസർഗോഡ് : (truevisionnews.com) സംസ്ഥാന സർക്കാറിനെതിരായും മുഖ്യമന്തിക്കെതിരായും കൂടുതൽ വെളി​പ്പെടുത്തലുമായി പി.വി. അൻവർ രംഗത്തു വന്നിരിക്കേ വിഷയത്തിൽ ​പ്രതികരണവുമായി മുസ്‍ലിം ലീഗ് നേവാവ് കുഞ്ഞാലിക്കുട്ടി എം.എൽ.എ.

അൻവറിനെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നതിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അ​ദ്ദേഹം കാസർകോട്ട് പറഞ്ഞു.

മുസ്ലിംലീഗ് കാസർകോട് ജില്ലാ നേതൃയോഗത്തിനെത്തിയ പി.കെ.കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അക്കാര്യം ആലോചിച്ചിട്ടില്ല.

യു.ഡി.എഫിലേക്ക് ക്ഷണിക്കുന്ന കാര്യം കോൺഗ്രസ് കൂടി ആലോചിച്ചെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങളെ ബാധിക്കുന്നതായതിനാൽ ​യു.ഡി.എഫ് ഗൗരവമായി ചർച്ച ചെയ്യും.

പൊലീസിനെതിരെ ഗൗരവതരമായ ആരോപണങ്ങളാണുള്ളത്. അന്‍വറിന്റെ യോഗത്തില്‍ ആളു കൂടിയതില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല.

കേരളത്തില്‍ കഴിഞ്ഞ 10 കൊല്ലമായി നടക്കുന്നത് ദുര്‍ഭരണമാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായതുപോലെ കേരളത്തിലെ എണ്ണപ്പെട്ട നല്ല സര്‍ക്കാര്‍ തിരിച്ചു വരുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

#PVAnwar #PKKunhalikutty #inviting #UDF #decision #deliberation #Congress

Next TV

Related Stories
 ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

Apr 21, 2025 10:02 PM

ബസ് കാത്തുനിന്ന അച്ഛനെയും മകനെയും മർദ്ദിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ

ട്രാന്‍സ്ജെന്‍ഡേഴ്സിനെ ആക്രമിച്ചെന്നും എസ്ഐക്കെതിരെ...

Read More >>
മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ

Apr 21, 2025 09:54 PM

മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവതി അറസ്റ്റിൽ, ഭർത്താവ് ഒളിവിൽ

തുടർന്ന്‌ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സത്യഭാമയെ തിരൂർ കോടതി റിമാൻഡ്‌...

Read More >>
തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി; നിയന്ത്രണംവിട്ട  കാർ ഓട്ടോയിലിടിച്ചു, മൂന്ന് സ്ത്രീകൾക്ക് അത്ഭുത രക്ഷ

Apr 21, 2025 09:51 PM

തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി; നിയന്ത്രണംവിട്ട കാർ ഓട്ടോയിലിടിച്ചു, മൂന്ന് സ്ത്രീകൾക്ക് അത്ഭുത രക്ഷ

വാഹനത്തിന് മുൻപിൽ പെട്ട മൂന്ന് സ്ത്രീകൾ ഓടി മാറിയതുകൊണ്ട് മാത്രം...

Read More >>
നൊമ്പരമായി ഒലിവിയ; അച്ഛനെ സ്വീകരിക്കാനെത്തി, ഹോട്ടലിൽ നിന്ന് കഴിച്ച ശേഷം അസ്വസ്ഥത, പിന്നാലെ മരണം

Apr 21, 2025 09:32 PM

നൊമ്പരമായി ഒലിവിയ; അച്ഛനെ സ്വീകരിക്കാനെത്തി, ഹോട്ടലിൽ നിന്ന് കഴിച്ച ശേഷം അസ്വസ്ഥത, പിന്നാലെ മരണം

ശനിയാഴ്ച വിദേശത്തു നിന്നും നെടുമ്പാശേരിയിൽ എത്തിയ ഹെന്‍ട്രിയെ കൊണ്ടുവരാന്‍ പോയതായിരുന്നു ഒലിവിയ അടക്കമുള്ള...

Read More >>
പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചു; താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; നാദാപുരത്തേക്ക്  സ്ഥലം മാറ്റി

Apr 21, 2025 09:24 PM

പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകാണിച്ചു; താമരശേരി പൊലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐക്കെതിരെ നടപടി; നാദാപുരത്തേക്ക് സ്ഥലം മാറ്റി

ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിരുന്നു. അപേക്ഷ നൽകിയതിനെ തുടർന്നാണ് സ്ഥലമാറ്റം എന്നാണ് താമരശ്ശേരി പൊലീസ്...

Read More >>
Top Stories

Entertainment News