#murdercase | തെങ്ങ് ചെത്താൻ പോകുന്ന വഴി സൈക്കിൾ തടഞ്ഞു, കരിങ്കല്ലുകൊണ്ട് തലക്കടിച്ചു; അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

#murdercase | തെങ്ങ് ചെത്താൻ പോകുന്ന വഴി സൈക്കിൾ തടഞ്ഞു, കരിങ്കല്ലുകൊണ്ട് തലക്കടിച്ചു; അയൽവാസിയായ യുവാവിനെ  പൊലീസ് അറസ്റ്റ് ചെയ്തു
Sep 30, 2024 07:16 AM | By ADITHYA. NP

വാഴൂർ:(www.truevisionnews.com) കോട്ടയം വാഴൂരിൽ ചെത്തു തൊഴിലാളിയെ കല്ലു കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ചാമംപതാൽ സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ അയൽവാസിയായ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ വെള്ളാറപ്പള്ളി മാരാംകുന്ന് റോഡിലായിരുന്നു സംഭവം.

കൊല്ലപ്പെട്ട ബിജുവുമായുള്ള മുൻവൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി അപ്പു കൃത്യം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും സംശയമുണ്ട്.

തെങ്ങു ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ പ്രതി തടഞ്ഞ് നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണം തടുക്കാനായി ബിജു ശ്രമിച്ചപ്പോൾ സമീപമുണ്ടായിരുന്ന കരിങ്കലുപയോഗിച്ച് പ്രതി മര്‍ദ്ദിച്ചു.

തലയ്ക്കടിയെറ്റ ബിജു നിലത്ത് ബോധരഹിതനായി വീണ് രക്തം വാര്‍ന്ന് മരിച്ചു. ഈ സമയം പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതി അപ്പുവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.

#stopped #his #bicycle #way #coconuts #hit #him #head #black #stone #Police #arrested #young #neighbor

Next TV

Related Stories
#drowned | 'ഒരുമിച്ച് കളിച്ച് നടന്നവർ, ഒടുവിൽ മടക്കവും ഒരുമിച്ച്'; കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടികളുടെ ഖബറടക്കം ഇന്ന്

Sep 30, 2024 11:39 AM

#drowned | 'ഒരുമിച്ച് കളിച്ച് നടന്നവർ, ഒടുവിൽ മടക്കവും ഒരുമിച്ച്'; കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടികളുടെ ഖബറടക്കം ഇന്ന്

ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കിൽ താഴെ ഭാഗത്താണ് കുട്ടികൾ കുളിക്കാനായി...

Read More >>
#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

Sep 30, 2024 11:30 AM

#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

മേഖലയിലെ ഒരു യുപി സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കുമാണ് രോഗബാധ...

Read More >>
#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

Sep 30, 2024 11:01 AM

#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം...

Read More >>
#arrest |  സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായകൻ അറസ്റ്റിൽ

Sep 30, 2024 10:47 AM

#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായകൻ അറസ്റ്റിൽ

ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ...

Read More >>
#accident |   പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

Sep 30, 2024 10:10 AM

#accident | പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

ക്കപ്പ് ഡ്രൈവർ കുട്ടിയുടെ അമ്മയ്ക്ക് നൽകാനുള്ള പണവുമായി വന്നു. ഡ്രൈവർ വാഹനം നിർത്തി സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് പിന്നാലെ കുട്ടിയും...

Read More >>
Top Stories