#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു
Sep 30, 2024 11:30 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) നാദാപുരം വാണിമേൽ പഞ്ചായത്തിൽ ഭീതി പരത്തി മഞ്ഞപ്പിത്തം പടരുന്നു. സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു.

മേഖലയിലെ ഒരു യുപി സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 14 ആയി ഉയർന്നു.

രോഗബാധ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതർ നടപടി ശക്തമാക്കിയിട്ടുണ്ട്. സ്കൂളുകളിൽ ബോധവൽകരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തി വരുന്നു.

സ്‌കൂൾ പരിസരങ്ങളിൽ ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ, സുരക്ഷിതമല്ലാത്ത പാനീയങ്ങൾ എന്നിവ വില്പന നടത്തരുതെന്ന് കർശന നിർദ്ദേശം നൽകി. ഹോട്ടലുകൾ, കൂൾബാർ, സ്‌കൂൾ പാചകപ്പുരകൾ, അംഗൻവാടികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് പരിശോധകൾക്കും ബോധവൽക്കരണത്തിനും നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.പി. സതീഷ്, പി.വിജയരാഘവൻ, കെ.എം.ചിഞ്ചു, പി.ജെ അനുമോൾ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു. മഞ്ഞപ്പിത്ത രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ അറിയിച്ചു.

#Nadapuram #Vanimele #spread #fear #yellow #fever #School #children #teachers #have #been #infected

Next TV

Related Stories
#Hanumanmonkey | തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി

Sep 30, 2024 01:28 PM

#Hanumanmonkey | തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി

ഒന്നരവര്‍ഷം മുന്‍പായിരുന്നു സമാനമായ രീതിയില്‍ കുരങ്ങ്...

Read More >>
#VDSatheesan | സിപിഐഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കും, പുറത്തുപോയാല്‍ നടപടി, കാട്ടുനീതിയെന്ന് വി ഡി സതീശന്‍

Sep 30, 2024 01:19 PM

#VDSatheesan | സിപിഐഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കും, പുറത്തുപോയാല്‍ നടപടി, കാട്ടുനീതിയെന്ന് വി ഡി സതീശന്‍

പി വി അന്‍വര്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാരും പോയി കാണും. അതില്‍ തെറ്റില്ലെന്നും വി ഡി സതീശന്‍...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

Sep 30, 2024 01:11 PM

#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

സ്കൂട്ടറിൽ നിന്നും പുക ഉയർന്നത് കണ്ടയുടൻ നിർത്തി...

Read More >>
#goldstolen | കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം;  മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം

Sep 30, 2024 01:04 PM

#goldstolen | കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം; മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം

ഷാഹുൽ ഹമീദിനെതിരെ അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ പൊലീസ് ഷാഹുൽഹമീദിന്റെ തിരുവല്ലയിലെ വീട്ടിൽ തിരച്ചിൽ...

Read More >>
#skeletonfound | നെല്‍പ്പാടത്ത് ചിതറിയ നിലയിയിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

Sep 30, 2024 12:57 PM

#skeletonfound | നെല്‍പ്പാടത്ത് ചിതറിയ നിലയിയിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. കാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ പൊലീസിന്റെ അന്വേഷണം...

Read More >>
#Lawrence | ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതിൽ തീരുമാനമായില്ല; മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

Sep 30, 2024 12:40 PM

#Lawrence | ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകുന്നതിൽ തീരുമാനമായില്ല; മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

തീരുമാനം റദ്ദാക്കണമെന്നും മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ലോറന്‍സ് ഹരജിയിലൂടെ...

Read More >>
Top Stories










Entertainment News