#drowned | 'ഒരുമിച്ച് കളിച്ച് നടന്നവർ, ഒടുവിൽ മടക്കവും ഒരുമിച്ച്'; കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടികളുടെ ഖബറടക്കം ഇന്ന്

#drowned | 'ഒരുമിച്ച് കളിച്ച് നടന്നവർ, ഒടുവിൽ മടക്കവും ഒരുമിച്ച്'; കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടികളുടെ ഖബറടക്കം ഇന്ന്
Sep 30, 2024 11:39 AM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) ഒരുമിച്ച് കളിച്ച് നടന്നവർ...ഒടുവിൽ മടക്കവും ഒരുമിച്ച്... കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച മുഹമ്മദ് റിസ്വാനും മുഹമ്മദ് സിനാനും വിട നൽകാനൊരുങ്ങി നാട്.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പറക്കടവ് ജുമാമസ്‌ജിദിൽ വൈകുന്നേരം രണ്ട് മണിയോടെ ഖബറടക്കും.

ഇന്നലെ വൈകുന്നേരമാണ് പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിൻ്റെ മകൻ മുഹമ്മദ് റിസ്വാൻ (14), പാറക്കടവിലെ കുളായിപ്പൊയിൽ മജീദിൻ്റെ മകൻ മുഹമ്മദ് സിനാൻ (14) എന്നിവർ ഒഴുക്കിൽപ്പെട്ട് മരിച്ചത്.

ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കിൽ താഴെ ഭാഗത്താണ് കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്.

എന്നാൽ പെട്ടെന്ന് ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവർത്തകരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുഹമ്മദ് റിസ്‌വാനെ ഉടൻ മുങ്ങിയെടുത്തെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.

പേരാമ്പ്രയിൽ നിന്നും നാദാപുരത്തുനിന്നും എത്തിയ ഫയർഫോഴ്‌സ്‌ അംഗകളും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിലൊടുവിലാണ് മുഹമ്മദ് സിനാനെ കണ്ടെത്താനായത്.

രണ്ടു പേരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരുടെയും അപ്രതീക്ഷിത മരണത്തെ തുടർന്ന് കുറ്റ്യാടി ഗവ.ഹയർസെക്കന്ററി സ്ക്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

#Today #grave #children #who #died #due #Kuttyadi #river

Next TV

Related Stories
#weapons | തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി

Sep 30, 2024 01:50 PM

#weapons | തലശ്ശേരിയിൽ ബി ജെ പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങൾ പിടികൂടി

അങ്കമാലിയിലെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പിടികൂടാനെത്തിയപ്പോഴാണ് ആയുധങ്ങൾ...

Read More >>
#Hanumanmonkey | തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി

Sep 30, 2024 01:28 PM

#Hanumanmonkey | തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി

ഒന്നരവര്‍ഷം മുന്‍പായിരുന്നു സമാനമായ രീതിയില്‍ കുരങ്ങ്...

Read More >>
#VDSatheesan | സിപിഐഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കും, പുറത്തുപോയാല്‍ നടപടി, കാട്ടുനീതിയെന്ന് വി ഡി സതീശന്‍

Sep 30, 2024 01:19 PM

#VDSatheesan | സിപിഐഎമ്മിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കും, പുറത്തുപോയാല്‍ നടപടി, കാട്ടുനീതിയെന്ന് വി ഡി സതീശന്‍

പി വി അന്‍വര്‍ കഴിഞ്ഞ ദിവസം നിലമ്പൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ എല്ലാ പാര്‍ട്ടിക്കാരും പോയി കാണും. അതില്‍ തെറ്റില്ലെന്നും വി ഡി സതീശന്‍...

Read More >>
#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

Sep 30, 2024 01:11 PM

#fire | ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

സ്കൂട്ടറിൽ നിന്നും പുക ഉയർന്നത് കണ്ടയുടൻ നിർത്തി...

Read More >>
#goldstolen | കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം;  മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം

Sep 30, 2024 01:04 PM

#goldstolen | കാര്‍ തടഞ്ഞ് രണ്ടര കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവം; മുഖ്യപ്രതി ഉപയോഗിച്ചത് മുൻ ഡിവൈഎഫ്ഐ നേതാവിന്റെ കാർ, അന്വേഷണം

ഷാഹുൽ ഹമീദിനെതിരെ അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ പൊലീസ് ഷാഹുൽഹമീദിന്റെ തിരുവല്ലയിലെ വീട്ടിൽ തിരച്ചിൽ...

Read More >>
#skeletonfound | നെല്‍പ്പാടത്ത് ചിതറിയ നിലയിയിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

Sep 30, 2024 12:57 PM

#skeletonfound | നെല്‍പ്പാടത്ത് ചിതറിയ നിലയിയിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പൊലീസ്

ചിതറിയ നിലയിലായിരുന്നു അസ്ഥികൂടം. കാണാതായവരെ കേന്ദ്രീകരിച്ച് ഉള്‍പ്പടെ പൊലീസിന്റെ അന്വേഷണം...

Read More >>
Top Stories










Entertainment News