#excise | രണ്ട് ദിവസം 'ഡ്രൈ ഡേ'യല്ലേ,വിൽപനക്ക് കരുതി വെച്ചിരുന്ന മദ്യം എക്സൈസ് പിടികൂടി

#excise | രണ്ട് ദിവസം 'ഡ്രൈ ഡേ'യല്ലേ,വിൽപനക്ക് കരുതി വെച്ചിരുന്ന മദ്യം എക്സൈസ് പിടികൂടി
Sep 30, 2024 07:07 AM | By ADITHYA. NP

കൊച്ചി: (www.truevisionnews.com)എറണാകുളം എടവനക്കാട് 55 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസങ്ങളിൽ വിൽപനക്ക് കരുതി വെച്ചിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബ‍ർ മാസം ഒന്നിനും രണ്ടിനും ഡ്രൈഡേ ആയതിനാൽ മദ്യവിൽപനശാലകൾ തുറക്കില്ല. രണ്ട് ഡ്രൈ ഡേ ദിവസങ്ങൾ കണക്കാക്കി മുൻകൂട്ടി വിൽപനക്കായി സൂക്ഷിച്ച് വെച്ച വിദേശമദ്യശേഖരമാണ് പിടിച്ചെടുത്തത്.

ആറ് ബ്രാൻഡുകളുടെ 108 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. എടവനക്കാട് നെടുങ്ങാട് സ്വദേശിയായ പി എസ് നിതീഷിനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാളുടെ സഹായികളെ കുറിച്ചും ഇത്രയും മദ്യകുപ്പികൾ എവിടെ നിന്ന് എങ്ങനെ ശേഖരിച്ചു എന്നും അന്വേഷിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. വിശദമായ പരിശോധനകൾ തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചിട്ടുണ്ട്.

#two #days #were #not #dry #days #excise #seized #liquor #kept #for #sale

Next TV

Related Stories
#monsonmavunkal | പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Sep 30, 2024 11:53 AM

#monsonmavunkal | പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

ആദ്യ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ...

Read More >>
#drowned | 'ഒരുമിച്ച് കളിച്ച് നടന്നവർ, ഒടുവിൽ മടക്കവും ഒരുമിച്ച്'; കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടികളുടെ ഖബറടക്കം ഇന്ന്

Sep 30, 2024 11:39 AM

#drowned | 'ഒരുമിച്ച് കളിച്ച് നടന്നവർ, ഒടുവിൽ മടക്കവും ഒരുമിച്ച്'; കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടികളുടെ ഖബറടക്കം ഇന്ന്

ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കിൽ താഴെ ഭാഗത്താണ് കുട്ടികൾ കുളിക്കാനായി...

Read More >>
#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

Sep 30, 2024 11:30 AM

#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

മേഖലയിലെ ഒരു യുപി സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കുമാണ് രോഗബാധ...

Read More >>
#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

Sep 30, 2024 11:01 AM

#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം...

Read More >>
Top Stories