#arrest | കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു,പൊക്കിയപ്പോൾ മൂന്ന് കവർ; പിടിയിൽ

 #arrest | കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു,പൊക്കിയപ്പോൾ മൂന്ന് കവർ; പിടിയിൽ
Sep 30, 2024 07:00 AM | By ADITHYA. NP

അടൂർ: (www.truevisionnews.com)പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്.

ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പഴകുളത് വച്ച് ആണ് ഇയാളെ പിടികൂടിയത്. വാഹനപരിശോധന നടത്തിവരവേ കെ.പി റോഡിലൂടെ യുവാക്കൾ ബൈക്കിൽ കഞ്ചാവുമായി വരുന്ന എന്ന രഹസ്യവിവരം പൊലീസിന് കിട്ടി.

ഇതിന് പിന്നാലെ പൊലീസിന്റെ മുന്നിൽപ്പെട്ട യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, ബൈക്ക് മറിയുകയും ഓടിച്ച രഞ്ജിത്ത് കടന്നുകളയുകയായിരുന്നു.

ബൈക്കിനു പിന്നിൽ യാത്രചെയ്തുവന്ന ജോയി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഓടിച്ചിട്ട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് ഇലന്തൂർ സ്വദേശി രഞ്ജിത്ത് ആണെന്ന് വെളിപ്പെടുത്തി.

ജോയിയുടെ കയ്യിലിരുന്ന പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്നും പച്ചനിറത്തിലുള്ള മൂന്ന് പ്ലാസ്റ്റിക് കവർ പൊലീസ് കണ്ടെടുത്തു. അതിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ഒരു മൊബൈൽ ഫോണും പണവും കണ്ടെടുത്തു. ബൈക്കിന്റെ സമീപത്ത് നിന്നും രഞ്ജിത്തിന്റെ മൊബൈൽ ഫോണും കണ്ടെത്തി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വില്പനക്ക് എത്തിച്ചതാണ് കഞ്ചാവ് എന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു.

ബൈക്കിന്റെ ഉടമയെ സംബന്ധിച്ച വിവരങ്ങളും മറ്റും പോലീസ് ശേഖരിച്ചുവരികയാണ്. രക്ഷപ്പെട്ട രഞ്ജിത്തിനെ ഇനിയും പിടികൂടാൻ ആയിട്ടില്ല.

#young #man #riding #bike #with #ganja #chased #picked #up #three #envelopes #hold

Next TV

Related Stories
#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

Sep 30, 2024 11:30 AM

#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

മേഖലയിലെ ഒരു യുപി സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കുമാണ് രോഗബാധ...

Read More >>
#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

Sep 30, 2024 11:01 AM

#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം...

Read More >>
#arrest |  സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായകൻ അറസ്റ്റിൽ

Sep 30, 2024 10:47 AM

#arrest | സിനിമയിൽ അവസരം തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിരന്തരം പീഡിപ്പിച്ചു;​ യുവ സംവിധായകൻ അറസ്റ്റിൽ

ഈ ചിത്രം പുറത്തിറങ്ങിയില്ല. യുവതിക്കൊപ്പം വെണ്ണലയിലായിരുന്നു ഷാജഹാന്റെ...

Read More >>
#accident |   പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

Sep 30, 2024 10:10 AM

#accident | പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം; നാലു വയസുകാരന് ദാരുണാന്ത്യം

ക്കപ്പ് ഡ്രൈവർ കുട്ടിയുടെ അമ്മയ്ക്ക് നൽകാനുള്ള പണവുമായി വന്നു. ഡ്രൈവർ വാഹനം നിർത്തി സംസാരിക്കുന്നതിനിടയിൽ അമ്മയ്ക്ക് പിന്നാലെ കുട്ടിയും...

Read More >>
#drowned | ഹൗസ്‌ബോട്ടിൽ നിന്ന്  കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

Sep 30, 2024 09:37 AM

#drowned | ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ. സംഭവത്തിൽ പുളിങ്കുന്ന് പോലീസ്...

Read More >>
Top Stories