#Amoebicmeningoencephalitis | ജലാശയവുമായി ബന്ധമില്ലാത്തവ‍ർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം; ഐ.സി.എം.ആർ പഠനം കടലാസിലൊതുങ്ങി

 #Amoebicmeningoencephalitis | ജലാശയവുമായി ബന്ധമില്ലാത്തവ‍ർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം; ഐ.സി.എം.ആർ പഠനം കടലാസിലൊതുങ്ങി
Sep 30, 2024 06:45 AM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തിൽ പ്രഖ്യാപിച്ച ഐസിഎംആർ പഠനം കടലാസിലൊതുങ്ങി.

ഐസിഎംആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ യാതൊന്നും സംഭവിച്ചിട്ടില്ല. 97 ശതമാനം മരണ നിരക്കുള്ള രോഗത്തിൻ്റെ കാര്യത്തിലാണ് ഗുരുതരമായ അനാസ്ഥ.

അമീബിക്ക് മസ്തിഷ്ക ജ്വര കേസുകൾ കേരളത്തിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരത്ത് കൂട്ടത്തോടെ അമീബിക്ക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കേരളത്തിൽ ഐസിഎംആർ പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചത്.

ഐസിഎംആർ പ്രതിനിധിയും ആരോഗ്യവകുപ്പ് ഡയറക്ട്രേറ്റിൽ ഉദ്യോഗസ്ഥരും മറ്റ് ചില സ്ഥാപനങ്ങളിലെ വിദഗ്ദ്ധരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതല്ലാതെ പഠനം നടന്നില്ല.

രോഗം തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്തുകൊണ്ടെന്ന് അറിയാൻ ഇനിയും സാധിച്ചിട്ടില്ല. ഇതിന് ഫീൽഡ് വിസിറ്റ് അടക്കം കാര്യക്ഷമമായ പഠനം നടക്കണം.

വിവിധ വകുപ്പുകളുടെ ഏകോപനം ഇതിന് ആവശ്യം ഉണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച യുവതികൾക്ക് ജലാശയങ്ങളായുമായി ബന്ധം ഒന്നുമില്ല.

പുഴയിലോ തോട്ടിലോ കുളിച്ചിട്ടില്ല. തലയ്ക്ക് പരിക്കേറ്റതിന്റെയോ , തലയിലോ മൂക്കിലോ ശസ്ത്രക്രിയ നടത്തിയതിന്റെയോ മെഡിക്കൽ ഹിസ്റ്ററിയുമില്ല. സാധാരണ ഗതിയിൽ രോഗം പിടിപെടാൻ സാഹചര്യമില്ലാത്തവർക്കാണ് രോഗബാധയേറ്റത്.

രോഗം പടർന്നത് എങ്ങിനെയെന്നതിൽ അവ്യക്തത തുടരുകയാണ്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചാൽ അമീബിക് മസ്തിഷ്ക ജ്വരം കൂടി നിർബന്ധമായും പരിശോധിക്കണം എന്ന് ജില്ലാതലങ്ങളിൽ ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടിയുണ്ട്.

മിക്ക രോഗികളെയും രക്ഷിക്കാനായതാണ് ആരോഗ്യവകുപ്പ് നേട്ടമായി ഉയർത്തിക്കാട്ടുന്നത്.

#Amoebic #encephalitis #non #waterborne #individuals #ICMR #study #was #limited #paper

Next TV

Related Stories
#drowned | ഹൗസ്‌ബോട്ടിൽ നിന്ന്  കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

Sep 30, 2024 09:37 AM

#drowned | ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്കുചാടിയ മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു

ജോസഫിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ. സംഭവത്തിൽ പുളിങ്കുന്ന് പോലീസ്...

Read More >>
#accident |  സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

Sep 30, 2024 09:27 AM

#accident | സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഗുരുവായുര്‍ ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്ക്, അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി...

Read More >>
#incometax  | പേരാമ്പ്രയിലെ ഡിആർഐ റെയ്‌ഡ്;  3.2 കോടി പിടിച്ചെടുത്ത കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറി

Sep 30, 2024 08:36 AM

#incometax | പേരാമ്പ്രയിലെ ഡിആർഐ റെയ്‌ഡ്; 3.2 കോടി പിടിച്ചെടുത്ത കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറി

പ്രതികൾ സ്വർണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും പണം മാത്രം കിട്ടിയ സാഹചര്യത്തിലാണ് കേസ്...

Read More >>
#PVAnwar | 'പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണ പൊളിക്കും'; നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

Sep 30, 2024 08:16 AM

#PVAnwar | 'പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണ പൊളിക്കും'; നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

തടയണ പൊളിക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി...

Read More >>
#powercrisis | എസ്എടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി പരിഹാരമായില്ല,ഇപ്പോഴും പ്രവർത്തിക്കുന്നത് ജനറേറ്ററിൽ

Sep 30, 2024 07:34 AM

#powercrisis | എസ്എടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി പരിഹാരമായില്ല,ഇപ്പോഴും പ്രവർത്തിക്കുന്നത് ജനറേറ്ററിൽ

പ്രതിഷേധം അണപൊട്ടിയതോടെ പത്തരയോടെ പുറത്തുനിന്ന് ജനറേറ്റർ എത്തിച്ചാണ് വെളിച്ചം...

Read More >>
Top Stories