#protest | ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുപ്പ്; കോഴിക്കോട് ചേളന്നൂരില്‍ നാട്ടുകാരുടെ പ്രതിഷേധം

#protest  | ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുപ്പ്; കോഴിക്കോട് ചേളന്നൂരില്‍ നാട്ടുകാരുടെ പ്രതിഷേധം
Nov 29, 2024 11:03 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) ചേളന്നൂര്‍ പോഴിക്കാവ് ക്ഷേത്രത്തിന് സമീപം ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുക്കുന്നതിനെതിരെ പ്രതിഷേധം.

ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് കുട്ടികളും സ്ത്രീകളും അടങ്ങുന്ന സംഘം വെള്ളിയാഴ്ച രാത്രി പ്രതിഷേധിച്ചത്.

ദേശീയപാത നിര്‍മാണത്തിനായി പ്രദേശത്തുനിന്ന് വന്‍തോതില്‍ മണ്ണുകൊണ്ടുപോകുന്നുവന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ദേശീയപാത നിര്‍മാണക്കമ്പനിയുടെ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. പോഴിക്കാവ് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. ഇവിടെനിന്നെടുക്കുന്ന മണ്ണ് ദേശീയപാത നിര്‍മാണത്തിനായാണ് കൊണ്ടുപോവുന്നത്.

വലിയ മലയുടെ ഒരുഭാഗം ഇതിനകം തന്നെ ഇടിച്ചുനീക്കിയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. അനുമതി നല്‍കിയതിലും അധികം അളവില്‍ മണ്ണ് നീക്കംചെയ്തു.

പരാതിയുമായി പലതവണ അധികൃതരെ സമീപിച്ചു. എന്നിട്ടും യാതൊരു നടപടിയോ ഇടപെടലോ ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

#Excavation #soil #construction #nationalhighway #Locals #protest #Chelannoor #kozhikode

Next TV

Related Stories
ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

Jun 23, 2025 10:19 PM

ഇനി മുട്ടണ്ട തുറക്കില്ല; അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​ ഹൈക്കോടതി

അർധരാത്രി പൊലീസ്​ വീടിന്‍റെ വാതിലിൽ മുട്ടിവിളിക്കരുതെന്ന്​...

Read More >>
പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jun 23, 2025 09:14 PM

പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് പതിനാലുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

Jun 23, 2025 07:20 PM

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു; പ്രതി പിടിയിൽ

ആശുപത്രിയിൽ മരുന്ന് വാങ്ങാൻ നിന്ന ആളുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചയാൾ...

Read More >>
Top Stories