കോഴിക്കോട് (മേപ്പയ്യൂർ) : (www.truevisionnews.com) വിവാഹ നിശ്ചയം കഴിഞ്ഞത് രണ്ട് മാസം മുൻപ്, സ്നേഹയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടി നാട്. മുത്താമ്പി പുഴയിൽ നിന്നും കണ്ടെത്തിയ സ്നേഹയുടെ മൃതദേഹം സംസ്കരിച്ചു.
ഇന്നലെ രാവിലെ ബന്ധുവീട്ടിൽ നിന്നും കാണാതായ സ്നേഹയുടെ മൃതദേഹം ഇന്ന് രാവിലെ മുത്താമ്പി പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെ 7.15 മുതലാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്നും സ്നേഹയെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ മേപ്പയ്യൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ വൈകീട്ടോടെ പുഴക്കരയിൽ നിന്നും മീൻ പിടിക്കുകയായിരുന്നവർ പുഴയിൽ ചെരിപ്പും ഒരാളുടെ കൈയ്യും കണ്ടതായി പോലീസിനെ വിവരം അറിയിച്ചിരുന്നു.
ഇതിനു പിന്നാലെ കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രി ഏറെ വൈകിയിട്ടും ആരെയും കണ്ടെത്തനായിരുന്നില്ല.
തുടർന്ന് ഇന്ന് അതിരാവിലെയോടെ വീണ്ടും നടത്തിയ തെരച്ചിലിലാണ് മുത്താമ്പി പുഴയിൽ അണേല ഭാഗത്ത് നിന്ന് സ്നേഹയുടെ മൃതദേഹം കണ്ടെത്തിയത്.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ മേപ്പയ്യൂരിലെ വീട്ടിൽ എത്തിച്ചു.
വീട്ടുവളപ്പിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം രാത്രി 8.30 ഓടെ സംസ്കരിച്ചു.
വിദ്യാർത്ഥിനിയായിരുന്ന സ്നേഹ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. ഗൾഫിൽ ജോലി ചെയ്യുന്ന യുവാവുമായി രണ്ട് മാസം മുൻപ് സ്നേഹയുടെ വിവാഹ നിശ്ചയം നടന്നിരുന്നു.
#Nation #shocked #Sneha #demise #Two #months #engagement #body #cremated