#arrest | 'ഷവർമ താടീ..'; രാത്രി കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം,യുവാവ് പൊലീസ് പിടിയിൽ

#arrest | 'ഷവർമ താടീ..'; രാത്രി കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമം,യുവാവ്  പൊലീസ്  പിടിയിൽ
Sep 30, 2024 06:40 AM | By ADITHYA. NP

പരവൂർ: (www.truevisionnews.com) കൊല്ലം പരവൂരിൽ ഷവർമ ചോദിച്ചിട്ട് നൽകിയില്ലെന്ന് പറഞ്ഞ് യുവാക്കളുടെ അതിക്രമം. കടയുടമയായ യുവതിയെ മർദ്ദിക്കാൻ ശ്രമിക്കുകയും തൊഴിലാളിയെ ആക്രമിക്കുകയും ചെയ്തു.

സംഭവത്തിൽ കോങ്ങാൽ സ്വദേശി സഹീർ പരവൂർ പൊലീസിന്‍റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് സഹീറും മറ്റൊരു യുവാവും പരവൂരിലെ കടയിൽ ഷവർമ ചോദിച്ച് എത്തിയത്.

എന്നാൽ രണ്ട് ഷവർമ്മയാണ് ബാക്കിയുള്ളതെന്നും അത് നേരത്തേ ഓർഡർ എടുത്തതാണെന്നും കടയുടമ സോണിയ പറഞ്ഞു. എന്നാൽ ഷവർമ്മ കിട്ടാതെ പോകില്ലെന്ന് വാശിപിടിച്ച സഹീർ ഓർഡർ അനുസരിച്ച് കടയിൽ തയ്യാറാക്കി വച്ച ഷവർമ്മ എടുക്കാൻ ശ്രമം നടത്തി.

ഇത് തടഞ്ഞ യുവതിയെ പ്രതി മർദ്ദിക്കാൻ ശ്രമിക്കുകകയും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കടയിലെ തൊഴിലാളിയെയും പ്രതി ആക്രമിച്ചു. ഷവർമ്മ കിട്ടില്ലെന്നാതോടെ കടയിൽ നാശനഷ്ടങ്ങൾ വരുത്തി.

യുവാക്കൾ മദ്യ ലഹരിയിലായിരുന്നെന്നും കടയുടമ സോണിയ പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയതോടെ യുവാക്കൾ വന്ന വാഹനത്തിൽ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയിൽ ഒളിവിലായിരുന്ന സഹീറിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി അന്വേഷണം തുടരുകയാണ്.

അതേസമയം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളുടെ സുഹൃത്തുകൾ കടയിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

#Shawarma #Attempting #beat #young #shop #owner #night #police #arrested #young #man

Next TV

Related Stories
#monsonmavunkal | പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Sep 30, 2024 11:53 AM

#monsonmavunkal | പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

ആദ്യ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ...

Read More >>
#drowned | 'ഒരുമിച്ച് കളിച്ച് നടന്നവർ, ഒടുവിൽ മടക്കവും ഒരുമിച്ച്'; കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടികളുടെ ഖബറടക്കം ഇന്ന്

Sep 30, 2024 11:39 AM

#drowned | 'ഒരുമിച്ച് കളിച്ച് നടന്നവർ, ഒടുവിൽ മടക്കവും ഒരുമിച്ച്'; കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച കുട്ടികളുടെ ഖബറടക്കം ഇന്ന്

ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കിൽ താഴെ ഭാഗത്താണ് കുട്ടികൾ കുളിക്കാനായി...

Read More >>
#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

Sep 30, 2024 11:30 AM

#jaundice | നാദാപുരം വാണിമേലിൽ ഭീതി പരത്തി മഞ്ഞപ്പിത്തം; സ്‌കൂൾ കുട്ടികൾക്കും അധ്യാപകർക്കും രോഗബാധ സ്ഥിരീകരിച്ചു

മേഖലയിലെ ഒരു യുപി സ്‌കൂളിലെ മൂന്ന് വിദ്യാർഥികൾക്കും രണ്ട് അധ്യാപകർക്കുമാണ് രോഗബാധ...

Read More >>
#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

Sep 30, 2024 11:01 AM

#goldrate | ഓടി തളർന്നല്ലേ...? പ്രതീക്ഷയോടെ ഉപഭോക്താക്കൾ; വീണ്ടും ഇടിഞ്ഞ് സ്വർണവില

ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച സ്വർണ വ്യാപാരം...

Read More >>
Top Stories