തിരുവനന്തപുരം: (truevisionnews.com) നിലമ്പൂർ എംഎൽഎ പി വി അൻവർ പറയുന്നതെല്ലാം അസംബന്ധമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.
മതവിശ്വാസം പാലിക്കാൻ അനുവദിക്കുന്നില്ലെന്ന അൻവറിന്റെ ആരോപണം അസംബന്ധമാണ്. ആർക്കോ വേണ്ടി അൻവർ കള്ളം പറയുകയാണെന്നും എം എ ബേബി പറഞ്ഞു. സിപിഐഎം ബന്ധം ഉപേക്ഷിച്ച പി വി അൻവർ എംഎൽഎ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അസത്യം പറയുന്ന നിലയിലേക്ക് അൻവർ അധ:പതിച്ചു പോയി. ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം. സർക്കാരിന് വിമർശിച്ചോളൂ പക്ഷേ അസത്യങ്ങളെ ആശ്രയിക്കരുത്.
പാർട്ടിയെ ആക്രമിക്കാൻ അസത്യങ്ങൾ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം നിലമ്പൂരിൽ നടന്ന വിശദീകരണ യോഗത്തിൽ നിരവധി ആരോപണങ്ങളാണ് സർക്കാരിനും പാർട്ടിക്കുമെതിരെ പി വി അൻവർ ഉന്നയിക്കുന്നത്. വൻ ജനാവലിയോടെയാണ് പി വി അൻവറിനെ സ്വാഗതം ചെയ്യാനെത്തിയത്.
പാർട്ടിഭേദമന്യേ പ്രവർത്തകർ യോഗത്തിന് എത്തിയിട്ടുണ്ട്. രണ്ടര മണിക്കൂർ നീണ്ട യോഗത്തിന് ശേഷം പി വി അൻവറിന് പൂർണ പിന്തുണയറിയിച്ചാണ് ജനങ്ങൾ രംഗത്തെത്തിയത്.
സംസ്ഥാനത്തെ ജനങ്ങൾ പറയാൻ ആഗ്രഹിച്ച് കാര്യങ്ങളാണ് ഇതെന്നും എംഎൽഎ പറയുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുകയെന്നും ജനങ്ങൾ പറയുന്നു. അൻവറിന്റെ ആത്മവിശ്വാസം കൂട്ടുന്ന നിലയിലാണ് യോഗത്തിലെ ജനപിന്തുണയും.
#Anwar #lies #someone #let #see #how #long #Last #MABaby