#MABaby | ‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം' - എം എ ബേബി

#MABaby | ‘അൻവർ ആർക്കോ വേണ്ടി കള്ളം പറയുന്നു, ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം' - എം എ ബേബി
Sep 29, 2024 10:49 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) നിലമ്പൂർ എംഎൽഎ പി വി അൻവർ പറയുന്നതെല്ലാം അസംബന്ധമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി.

മതവിശ്വാസം പാലിക്കാൻ അനുവദിക്കുന്നില്ലെന്ന അൻവറിന്റെ ആരോപണം അസംബന്ധമാണ്. ആർക്കോ വേണ്ടി അൻവർ കള്ളം പറയുകയാണെന്നും എം എ ബേബി പറഞ്ഞു. സിപിഐഎം ബന്ധം ഉപേക്ഷിച്ച പി വി അൻവർ എംഎൽഎ വിളിച്ച പൊതുസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അസത്യം പറയുന്ന നിലയിലേക്ക് അൻവർ അധ:പതിച്ചു പോയി. ഒപ്പമുള്ളവർ എത്രകാലം നിൽക്കുമെന്ന് കണ്ടറിയാം. സർക്കാരിന് വിമർശിച്ചോളൂ പക്ഷേ അസത്യങ്ങളെ ആശ്രയിക്കരുത്.

പാർട്ടിയെ ആക്രമിക്കാൻ അസത്യങ്ങൾ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം നിലമ്പൂരിൽ നടന്ന വിശദീകരണ യോ​ഗത്തിൽ നിരവധി ആരോപണങ്ങളാണ് സർക്കാരിനും പാർട്ടിക്കുമെതിരെ പി വി അൻവർ ഉന്നയിക്കുന്നത്. വൻ ജനാവലിയോടെയാണ് പി വി അൻവറിനെ സ്വാ​ഗതം ചെയ്യാനെത്തിയത്.

പാർട്ടിഭേദമന്യേ പ്രവർത്തകർ യോഗത്തിന് എത്തിയിട്ടുണ്ട്. രണ്ടര മണിക്കൂർ നീണ്ട യോ​ഗത്തിന് ശേഷം പി വി അൻവറിന് പൂർണ പിന്തുണയറിയിച്ചാണ് ജനങ്ങൾ രം​ഗത്തെത്തിയത്.

സംസ്ഥാനത്തെ ജനങ്ങൾ പറയാൻ ആ​ഗ്രഹിച്ച് കാര്യങ്ങളാണ് ഇതെന്നും എംഎൽഎ പറയുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണ് ചെയ്യുകയെന്നും ജനങ്ങൾ പറയുന്നു. അൻവറിന്റെ ആത്മവിശ്വാസം കൂട്ടുന്ന നിലയിലാണ് യോ​ഗത്തിലെ ജനപിന്തുണയും.

#Anwar #lies #someone #let #see #how #long #Last #MABaby

Next TV

Related Stories
#Powerrestored | താൽക്കാലിക ജനറേറ്ററെത്തിച്ചു; 3 മണിക്കൂറിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

Sep 29, 2024 10:39 PM

#Powerrestored | താൽക്കാലിക ജനറേറ്ററെത്തിച്ചു; 3 മണിക്കൂറിന് ശേഷം എസ്എടി ആശുപത്രിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു

സ്ത്രീകളുടെയും കുട്ടികളുടെയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് ഇന്ന് രാത്രിയോടെ വൈദ്യതി...

Read More >>
#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

Sep 29, 2024 09:52 PM

#PVAnwar | ഞാനായിട്ട് പുതിയ പാർട്ടിയുണ്ടാക്കില്ല; കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം പാർട്ടിയായി മാറിയാൽ പിന്നിലുണ്ടാകും - പി.വി. അൻവർ

2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റാണ് ലക്ഷ്യം. 2036 ഭരണം പിടിക്കുകയാണ് ബിജെപി ലക്ഷ്യം. അവർ അധികാരത്തിൽ വരും. അവർക്ക് തിരക്കില്ല. വർഗീയ കലാപം ഉണ്ടായാൽ...

Read More >>
#powerfailure | വൈദ്യുതി ഇല്ലാതായിട്ട് രണ്ട് മണിക്കൂർ; എസ്‌എടി ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

Sep 29, 2024 09:36 PM

#powerfailure | വൈദ്യുതി ഇല്ലാതായിട്ട് രണ്ട് മണിക്കൂർ; എസ്‌എടി ആശുപത്രിയിൽ രോഗികൾ ദുരിതത്തിൽ

അത്യാഹിത വിഭാഗത്തിൽ അടക്കം കറന്റ് ഇല്ലാതായതോടെ രോഗികൾ...

Read More >>
 #arrest | ആളില്ലാ വീടുനോക്കി മോഷ്ടിച്ചത് 45 പവൻ; നാലുപേർ അറസ്റ്റിൽ

Sep 29, 2024 09:09 PM

#arrest | ആളില്ലാ വീടുനോക്കി മോഷ്ടിച്ചത് 45 പവൻ; നാലുപേർ അറസ്റ്റിൽ

കേരളത്തിന് പുറത്ത് വീടും വസ്തുവും വാങ്ങാനും ആഢംബര ജീവിതത്തിനും വേണ്ടിയാണ് ഇവർ പണം ഉപയോഗിച്ചിരുന്നതെന്നാണ്...

Read More >>
Top Stories










Entertainment News