#demolished | ഭൂമി കൈയ്യേറിയെന്ന് ആരോപണം; മുസ്ലിം പള്ളികളും വീടുകളും പൊളിച്ചുനീക്കി

#demolished | ഭൂമി കൈയ്യേറിയെന്ന് ആരോപണം; മുസ്ലിം പള്ളികളും വീടുകളും പൊളിച്ചുനീക്കി
Sep 29, 2024 09:16 PM | By Jain Rosviya

ഗാന്ധിനഗർ: (truevisionnews.com) ഭൂമി കൈയ്യേറിയെന്ന് ആരോപിച്ച് ഗുജറാത്തിൽ മുസ്ലിം പള്ളികളും വീടുകളും തകർത്തു.

ഗിർ സോമനാഥ് ജില്ലയിലെ സോമനാഥ് ക്ഷേത്രത്തിന് സമീപമുള്ള പ്രഭാസ് പടാൻ പ്രദേശത്തെ ഒമ്പത് മുസ്‍ലിം പള്ളികളും ആരാധനാലയങ്ങളും 45 വീടുകളുമാണ് അധികൃതർ പൊളിച്ചത്.

പ്രാദേശിക ഭരണകൂടമാണ് കെട്ടിടങ്ങൾ തകർത്തത്.

സോമനാഥ ക്ഷേത്രം കൈകാര്യം ചെയ്യുന്ന സോമനാഥ് ട്രസ്റ്റിൻ്റെ പേരിലുള്ള ഭൂമി കൈയ്യേറി നിർമിച്ച കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയതെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം.

എന്നാലിത് നിയമാനുസൃതമല്ലെന്നും അം​ഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കോൺ​ഗ്രസും ന്യൂനപക്ഷ ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റി രം​ഗത്തുവന്നു.

ഒക്ടോബർ ഒന്ന് വരെ അനുമതിയില്ലാതെയുള്ള ബുൾഡോസർ രാജ് സ്റ്റേ ചെയ്യണമെന്ന സുപ്രിംകോടതിയുടെ ഉത്തരവ് നിലനിൽക്കുന്നതിനിടെയാണ് പള്ളികളും വീടുകളും പൊളിച്ചത്.

#Allegation #land #grabbing #Muslim #mosques #houses #were #demolished

Next TV

Related Stories
#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

Nov 26, 2024 09:44 PM

#murdercase | കൊല്ലപ്പെട്ടത് ബ്യൂട്ടി വ്ലോഗർ, പ്രതി മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ തുടരുന്നു

രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയിൽ കഴിഞ്ഞു. ഇന്ന് രാവിലെയാണ് അപ്പാർട്മെന്റിൽ നിന്ന്...

Read More >>
#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

Nov 26, 2024 02:39 PM

#childdeath | ഉച്ചഭക്ഷണത്തിന് ഒന്നിച്ച് കഴിച്ചത് മൂന്ന് പൂരികൾ, ആറാം ക്ലാസുകാരൻ ശ്വാസംമുട്ടി മരിച്ചു

ആറാം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം സ്കൂൾ അധികൃതരാണ് രക്ഷിതാക്കളെ...

Read More >>
#accident |  പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

Nov 26, 2024 02:20 PM

#accident | പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ...

Read More >>
Top Stories