ന്യൂഡൽഹി : (truevisionnews.com) ആരോപങ്ങളും അന്വേഷങ്ങളും നേരിടുന്ന സാഹചര്യത്തിൽ എഡിജിപി എം. ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലകളിൽ നിന്ന് മറ്റാൻ സിപിഎമ്മിൽ ആലോചന.
കേന്ദ്ര കമ്മറ്റി യോഗവും പോളിറ്റ് ബ്യൂറോ യോഗവും ഡൽഹിയിൽ നടക്കുന്നതിനിടയിൽ ഇക്കാര്യത്തിൽ ബുധനാഴ്ച്ച ചേർന്ന മന്ത്രി സഭ യോഗത്തിനകം തീരുമാനം ഉണ്ടാക്കാൻ ആലോചന നടന്നതായാണ് വിവരം.
മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഐ എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന ആവിശ്യത്തെ കടുപ്പിച്ചിരിക്കുകയാണ്.
ഇതിനിടയിലാണ് മുതിർന്ന നേതാക്കൾ തമ്മിൽ കൂടിയാലോചന നടത്തിമുഖ്യമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തത്.
ആരോപണം ഉയർത്തിയതിന്റെ പേരിൽ മാത്രം ആരുടേയും പേരിൽ നടപടി എടുക്കാൻ ആവില്ലെന്ന തന്റെ നിലപാട് മുഖ്യമന്ത്രി ആവർത്തിച്ചു.
എന്നാൽ ആർ എസ് എസ് നേതാക്കളുമായി എം ആർ അജിത് കുമാർ കൂടിയാലോചന നടത്തിയത് വ്യക്തമായ സാഹചര്യത്തിൽ ഇങ്ങനെ ഒരാളെ ആഭ്യന്തര വകുപ്പിന്റെ മുഖ്യ ചുമതലക്കാരനായി കൊണ്ടുപോകാൻ ആകില്ലെന്ന അഭിപ്രായമാണ് നേതാക്കൾ മുഖ്യ മന്ത്രിയുമായി പങ്കുവെച്ചത്.
#ADGP #may #replaced #Decision #soon #party #instructions #ChiefMinister