മലപ്പുറം: (truevisionnews.com) നിലമ്പൂരില്‍ വിശദീകരണ യോഗത്തിന് തയ്യാറെടുക്കുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി.
സിപിഐഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ എ സുകുവാണ് അന്‍വറിനെ പിന്തുണച്ച് രംഗത്തെത്തിയത്. തലപ്പത്തുള്ളവര്‍ മാത്രമല്ല പാര്‍ട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പി വി അന്‍വറിന്റെ കൂടെ നില്‍ക്കുമെന്നും ഇ എ സുകു ഫേസ്ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം സുകു പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല.
ഇന്നത്തെ വിശദീകരണ യോഗത്തെക്കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്. അതിനിടെ അന്‍വറിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു.
കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ലെന്നാണ് ബോര്‍ഡിലുള്ളത്. ടൗണ്‍ ബോയ്‌സ് ആര്‍മിയുടെ പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പി വി അന്‍വര്‍ വിപ്ലവ സൂര്യന്‍ ആണെന്നും പറയുന്നു.
നേരത്തെ ഒതായിയിലെ അന്‍വറിന്റെ വീടിനു മുന്നില്‍ സിപിഐഎം അന്‍വറിനെതിരെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.
സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായാണ് നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ തീരുമാനിച്ചത്.
#Not #only #leaders #party #isolate #justice #Formerlocalsecretary #CPIM #supports #Anwar