#PVAnwar | 'തലപ്പത്തുള്ളവര്‍ മാത്രമല്ല പാര്‍ട്ടി, ന്യായത്തിനെ ഒറ്റപ്പെടുത്തില്ല'; അന്‍വറിനെ പിന്തുണച്ച് സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി

#PVAnwar | 'തലപ്പത്തുള്ളവര്‍ മാത്രമല്ല പാര്‍ട്ടി, ന്യായത്തിനെ ഒറ്റപ്പെടുത്തില്ല'; അന്‍വറിനെ പിന്തുണച്ച് സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി
Sep 29, 2024 09:05 AM | By VIPIN P V

മലപ്പുറം: (truevisionnews.com) നിലമ്പൂരില്‍ വിശദീകരണ യോഗത്തിന് തയ്യാറെടുക്കുന്ന പി വി അന്‍വര്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി സിപിഐഎം മുന്‍ ലോക്കല്‍ സെക്രട്ടറി.

സിപിഐഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ എ സുകുവാണ് അന്‍വറിനെ പിന്തുണച്ച് രംഗത്തെത്തിയത്. തലപ്പത്തുള്ളവര്‍ മാത്രമല്ല പാര്‍ട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പി വി അന്‍വറിന്റെ കൂടെ നില്‍ക്കുമെന്നും ഇ എ സുകു ഫേസ്ബുക്കിലൂടെ പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ സമ്മേളനത്തിന് ശേഷം സുകു പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നില്ല.

ഇന്നത്തെ വിശദീകരണ യോഗത്തെക്കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട്. അതിനിടെ അന്‍വറിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടു.

കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ലെന്നാണ് ബോര്‍ഡിലുള്ളത്. ടൗണ്‍ ബോയ്‌സ് ആര്‍മിയുടെ പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ പി വി അന്‍വര്‍ വിപ്ലവ സൂര്യന്‍ ആണെന്നും പറയുന്നു.

നേരത്തെ ഒതായിയിലെ അന്‍വറിന്റെ വീടിനു മുന്നില്‍ സിപിഐഎം അന്‍വറിനെതിരെ ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായാണ് നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ തീരുമാനിച്ചത്.

#Not #only #leaders #party #isolate #justice #Formerlocalsecretary #CPIM #supports #Anwar

Next TV

Related Stories
 #assault | പി.വി.അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

Sep 29, 2024 01:12 PM

#assault | പി.വി.അൻവറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവർത്തകർക്കുനേരെ കയ്യേറ്റം

അത്തരം ചേ‍ാദ്യമെ‍ാന്നും ഇവിടെ വേണ്ടന്നു പറഞ്ഞാണ് പരിപാടിക്കെത്തിയ ഒരാൾ ചാനൽ റിപ്പേ‍ാർട്ടറെ...

Read More >>
#accident |  ഐസ്ക്രീം വാങ്ങാൻ ഇറങ്ങി, പിന്നാലെ അപകടം; ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം

Sep 29, 2024 12:59 PM

#accident | ഐസ്ക്രീം വാങ്ങാൻ ഇറങ്ങി, പിന്നാലെ അപകടം; ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം

ഐസ്ക്രീം വാങ്ങുന്നതിന് ഭാര്യയുടെ സഹോദരിയുമായി കടയിലേക്ക് പോകുകയായിരുന്നു...

Read More >>
#Jayakumar | ആദ്യമായല്ല ഒരു എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തുന്നത്, ചീഫ് സെക്രട്ടറിമാർ വരെ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് - ആർ.എസ്.എസ് നേതാവ് ജയകുമാർ

Sep 29, 2024 12:48 PM

#Jayakumar | ആദ്യമായല്ല ഒരു എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തുന്നത്, ചീഫ് സെക്രട്ടറിമാർ വരെ സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുണ്ട് - ആർ.എസ്.എസ് നേതാവ് ജയകുമാർ

മുന്നണിക്കുള്ളിൽ അമർഷം ശക്തമാകുമ്പോഴും എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കാൻ സർക്കാർ...

Read More >>
#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ

Sep 29, 2024 12:36 PM

#attack | സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്തതായി പരാതി, സംഭവം താമരശ്ശേരി ചുരത്തിൽ

ബാലുശ്ശേരി സ്വദേശി സോനുവിനാണ് പരിക്കേറ്റത്. വെള്ള കാറിൽ എത്തിയ സംഘം സോനുവിനെ അസഭ്യം...

Read More >>
#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

Sep 29, 2024 12:03 PM

#Siddique | ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും

പീഡന പരാതിയുടെ കാലതാമസം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യത്തിന് അവകാശമുണ്ടെന്നാണ് സിദ്ദിഖിന്റെ...

Read More >>
Top Stories