#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

#PVAnwar | അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
Sep 28, 2024 07:25 PM | By VIPIN P V

നിലമ്പൂർ: (truevisionnews.com) പ്രകോപനകരമായ മുദ്രാവാക്യം മുഴക്കി പി.വി.അൻവർ എംഎൽഎയ്ക്കെതിരെ നഗരത്തിൽ പ്രകടനം നടത്തിയ നൂറോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

സ്വമേധയായാണ് പൊലീസ് കേസെടുത്തത്. ഗതാഗത തടസ്സമുണ്ടാക്കി അനുവാദമില്ലാതെ പ്രകടനം നടത്തി, സമൂഹത്തിൽ സ്പർധയുണ്ടാക്കും വിധം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

27ന് വൈകിട്ടാണ് സിപിഎം നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ.പത്മാക്ഷൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് കെ.ആന്റണി, നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം, ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ, നിലമ്പൂർ, ചന്തക്കുന്ന് കരുളായി, ചാലിയാർ ലോക്കൽ സെകട്ടറിമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്.

അൻവർ എംഎൽഎയെ കൈയും കാലും വെട്ടി അരിഞ്ഞ് ചാലിയാറിൽ ഒഴുക്കും തുടങ്ങിയ കൊലവിളി മുദ്രാവാക്യങ്ങൾ വിവാദമായിരുന്നു.

#Provocation #slogans #Anwar #Policecase #CPM #workers

Next TV

Related Stories
#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Sep 28, 2024 11:08 PM

#Accident | താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞ് അപകടം;ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

അപകടത്തെ തുടർന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു....

Read More >>
#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

Sep 28, 2024 10:33 PM

#Tsiddique | മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുനരാരംഭിക്കണം: ടി.സിദ്ധിഖ്

ജൂലൈ 30ന് ഉരുള്‍പ്പൊട്ടലുണ്ടായതിന് ശേഷം ഓഗസ്റ്റ് 14 വരെയാണു തിരച്ചില്‍ നടത്തിയത്....

Read More >>
#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

Sep 28, 2024 10:29 PM

#pocso | സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പ്രതിയുടെ അറസ്റ്റ്...

Read More >>
#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ്  പിടികൂടി

Sep 28, 2024 09:54 PM

#marijuana | ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തി; യുവാവിനെ എക്സൈസ് പിടികൂടി

ആറ് കഞ്ചാവ് ചെടികളാണ് ഇയാൾ നട്ടുവളർത്തിയിരുന്നത്. വിവരം ലഭിച്ച് എത്തിയ എക്സൈസ് ഉദ്യോഗസ്ഥർ ചെടികൾ...

Read More >>
Top Stories