മഞ്ചേരി: (truevisionnews.com) ഇരുപതുകാരിക്ക് കണ്ണില്‍ അസഹ്യമായ ചൊറിച്ചിലും അസ്വസ്ഥതയും. ചികിത്സതേടി പല ആശുപത്രികളിലുംപോയി.
പല മരുന്നുകള്‍ കഴിച്ചിട്ടും ഭേദമായില്ല. ഒടുവില്‍ അവര്‍ മഞ്ചേരി മെഡിക്കല്‍കോളേജിലെ നേത്രരോഗ വിഭാഗത്തിലെത്തി. ഡോ. അനൂപ് രവിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ക്കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.
കണ്‍പോളയുടെ മുകളിലായി 16 സെന്റീമീറ്റര്‍ നീളമുള്ള വിര. സൂക്ഷ്മപരിശോധനയില്‍ ഈ വിര ഇടതു കണ്‍പോളയില്‍നിന്ന് വലതിലേക്കും തിരിച്ചും തൊലിക്കടിയിലൂടെ സഞ്ചരിക്കുന്നു.
ശസ്ത്രക്രിയയിലൂടെ വിരയെ പുറത്തെടുത്തു. ലോവ ലോവ ഇനത്തില്‍പ്പെട്ട 'കണ്ണ് പുഴു'വാണിതെന്നാണ് പ്രാഥമികനിഗമനം.
കൃത്യമായി അറിയാന്‍ വിരയെ മെഡിക്കല്‍കോളേജ് വൈറോളജി ലാബിലേക്കയച്ചിരിക്കയാണ്. ഒരാഴ്ച മുന്‍പും ആശുപത്രിയില്‍ അറുപതുകാരിയുടെ കണ്ണില്‍നിന്ന് 'ഡൈറോ ഫൈലേറിയ' എന്ന വിരയെ പുറത്തെടുത്തിരുന്നു.
പന്ത്രണ്ട് സെന്റീമീറ്ററായിരുന്നു അതിന്റെ നീളം. ഡോ. ശ്രീഷ്മ, ഡോ. അപര്‍ണ എന്നിവരും ശസ്ത്രക്രിയയ്ക്ക് നേതൃത്വംനല്‍കി.
#Unpleasant #itching #discomfort #long #worm #pulled #out #year #old #eye