Nov 24, 2024 08:42 AM

മണിപ്പൂർ; (truevisionnews.com) അക്രമങ്ങൾ നടത്തുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നും യുണിഫൈഡ് കമാൻഡിന്റെ സമ്പൂർണ ചുമതല വീണ്ടും സുരക്ഷാ ഉപദേഷ്ടാവിനായിരിക്കുമെന്നുംയൂണിഫൈഡ് കമാൻഡിന്റെ തലവനായ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ്

മണിപ്പുരിലെ സുരക്ഷാ ചുമതല കേന്ദ്രം ഏറ്റെടുത്തതിനു പിന്നാലെ സിആർപിഎഫ് മുൻ ഡയറക്ടർ ജനറൽ കുൽദീപ് സിങ്ങിനെ ചുമതല ഏൽപിച്ചിരുന്നുവെങ്കിലും പിന്നീടു മുഖ്യമന്ത്രി ബിരേൻ സിങ് തന്നെ അതേറ്റെടുത്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഫലത്തിൽ യുണിഫൈഡ് കമാൻഡ് പ്രവർത്തിച്ചിരുന്നത്. ആ ചുമതലയാണ് വീണ്ടും സുരക്ഷാ ഉപദേഷ്ടാവിനു നൽകിയത്

തിരഞ്ഞെടുപ്പിനുശേഷം നടന്ന ആദ്യ സമ്പൂർണ യൂണിഫൈഡ് കമാൻഡ് യോഗത്തിൽ മണിപ്പുരിലെ സൈനിക, അർധ സൈനിക തലവൻമാർ, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർക്കു പുറമേ എല്ലാ ജില്ലകളിലെയും കലക്ടർമാരും എസ്പിമാരും പങ്കെടുത്തു.

പതിനായിരത്തോളം വരുന്ന കേന്ദ്രസേനയെ അധികമായി സംസ്ഥാനത്തേക്ക് അയച്ചതിൽ കൂടുതൽ വനിതകളാണ്. കലാപമേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഒരുക്കുകയാണ് ലക്ഷ്യം. അക്രമങ്ങളും കൊള്ളയും ഒരു തരത്തിലും വച്ചുപൊറുപ്പിക്കേണ്ടതില്ലെന്ന് സുരക്ഷാ ഉപദേഷ്ടാവ് കർശന നിർദേശം നൽകി. ഇംഫാലിൽ ഈ മാസം 16 ന് നടന്ന വ്യാപകമായ അക്രമങ്ങളിൽ മണിപ്പുർ പൊലീസിന്റെ നിഷ്ക്രിയത്വം ചർച്ച ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്.





#compromise #perpetrators #violence #Manipur #task #again #security #adviser

Next TV

Top Stories