#Accident | കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

#Accident | കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു
Nov 24, 2024 07:55 AM | By akhilap

തൃശ്ശൂർ: (truevisionnews.com)  തൃശ്ശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്ലവർ ബസ്സും തമ്മിലാണ് അപകടമുണ്ടായത് . രാത്രി 11.30 നാണ് സംഭവം.

സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു പാലാ ബസ് പുറകോട്ട് എടുക്കുന്നതിനിടയിൽ എസി ലോ ഫ്ലവർ ബസ്സിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ എസി ബസിന്റെ സൈഡിലെ ചില്ല് തകർന്നു.

ഇതോടെ രണ്ട് ബസുകളും അപകടമുണ്ടായ സ്ഥലത്ത് നിർത്തിയിട്ടു. രണ്ടു ബസിലെയും യാത്രക്കാർ അർദ്ധരാത്രിയിൽ പെരുവഴിയിലായി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വീർപ്പുമുട്ടുന്ന അവസ്ഥയിലാണ് നിലവിൽ തൃശ്ശൂർ കെഎസ്ആർടിസി സ്റ്റാൻഡ്.

സ്റ്റാൻഡിലെ റോഡുകളും തകർന്ന അവസ്ഥയിലാണ്. സ്ഥലപരിമിതയും പ്രധാന വിഷയമാണ്. ദിനംപ്രതി 100 കണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നു പോകുന്ന ബസ് സ്റ്റാൻഡിൽ ആവശ്യത്തിനു സ്ഥല സൗകര്യങ്ങൾ ഇല്ല. ഉള്ള സ്ഥലത്ത് കെഎസ്ആർടിസിയുടെ പെട്രോൾ പമ്പ് വന്നത് ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

തിരക്കുള്ള സമയത്ത് ബസുകൾ വരുമ്പോൾ ഗതാഗത കുരുക്കിനും സ്ഥലപരിമിതി കാരണമാകുന്നുണ്ട്.

#Buses #collided #KSRTCbus #stand

Next TV

Related Stories
#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

Dec 28, 2024 10:56 PM

#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ്...

Read More >>
#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

Dec 28, 2024 10:22 PM

#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ...

Read More >>
#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

Dec 28, 2024 10:04 PM

#lifeimprisonment | ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും

പ്രോസിക്യൂഷൻ കേസിലേക്ക് 23 രേഖകളും അഞ്ചു തൊണ്ടിമുതലും ഹാജരാക്കി....

Read More >>
#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

Dec 28, 2024 08:56 PM

#uprathibha | 'മകനിൽ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; മാധ്യമ വാർത്ത അടിസ്ഥാന രഹിതം': നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ

വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ...

Read More >>
Top Stories