#accident | കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

#accident | കണ്ണൂരിൽ ശബരിമല തീര്‍ത്ഥാടകര്‍ സ‍ഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരിക്ക്
Nov 24, 2024 10:14 AM | By Susmitha Surendran

കണ്ണൂര്‍:(truevisionnews.com) കണ്ണൂർ പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ഇന്ന് പുലര്‍ച്ചെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.

കര്‍ണാടക സ്വദേശികളായ 23 പേരാണ് ബസിലുണ്ടായിരുന്നത്. ബസ് റോഡിലൂടെ പോകുന്നതിനിടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതോടെ നിയന്ത്രണം വിടുകയായിരുന്നു.

റോഡിൽ നിന്ന് പുറത്തേക്ക് നീങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ബസിനുള്ളിലേക്ക് തെറിച്ചുവീണും ഇടിച്ചുമാണ് പരിക്കേറ്റത്. ആര്‍ക്കും സാരമായ പരിക്കില്ല.

#Bus #carrying #Sabarimala #pilgrims #overturned #Kannur #Pilgrims #injured

Next TV

Related Stories
#founddead | ഓടയിൽ വീണ്  വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

Nov 24, 2024 12:58 PM

#founddead | ഓടയിൽ വീണ് വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേയ്ക്ക് പോകവെ ഓടയിൽ വീണു മരിക്കുകയായിരുന്നു....

Read More >>
#VMuraleedharan  |  ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല -  വി.മുരളീധരന്‍

Nov 24, 2024 12:04 PM

#VMuraleedharan | ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല - വി.മുരളീധരന്‍

പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയെന്ന് മുന്‍ കേന്ദ്രമന്ത്രി...

Read More >>
#Congress  | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു',  തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

Nov 24, 2024 11:30 AM

#Congress | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു', തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും നേതാക്കാൾ...

Read More >>
Top Stories