#Siddique | 'ആരോപണം അടിസ്ഥാന രഹിതം', സിദ്ദിഖ് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

#Siddique | 'ആരോപണം അടിസ്ഥാന രഹിതം', സിദ്ദിഖ് സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്
Sep 25, 2024 09:38 PM | By ShafnaSherin

ദില്ലി: (truevisionnews.com) എട്ട് വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ.

ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.

ഇക്കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.അതിജീവിതയും സംസ്ഥാന സർക്കാരും തടസ്സഹർജി സമർപ്പിച്ചിട്ടുണ്ട്.

ഹൈക്കോടതി വിധി വന്നതിനു പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാൻ സിദ്ദിഖ് നീക്കം തുടങ്ങിയിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുമായി സിദ്ദിഖിന്റെ അഭിഭാഷകർ സംസാരിച്ചു.വിധിപകർപ്പും കൈമാറി.

ഹൈക്കോടതി വിധിയിലെ ചില പോരായ്മകൾ ഉയർത്തിക്കാട്ടിഅറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് സിദ്ദിഖ് നടത്തുന്നത്. സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്തയാണ് താൻ മറ്റു ക്രമിനൽ കേസുകൾ ഇല്ല.

ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല, അന്വേഷണവുമായി കോടതി നിർദ്ദേശിക്കുന്ന തരത്തിൽ സഹകരിക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

മുൻകൂർ ജാമ്യം വെള്ളിയാഴ്ച്ച എങ്കിലും ബെഞ്ചിന് മുന്നിൽ എത്തിക്കാനാണ് സിദ്ദിഖിന്റെ ശ്രമം. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് ബലാത്സംഗക്കേസിൽ കോടതി ജാമ്യം നൽകാറൊള്ളൂ.നേരത്തെ ഗവ പ്ലീഡർ പിജി മനുവിന്റെ കേസിൽ ഹൈക്കോടതി ഉത്തരവ് ശരിവച്ച് കീഴടങ്ങാനുള്ള നിർദ്ദേശമാണ് സുപ്രീംകോടതി നൽകിയത്.

#allegation #baseless #Siddique #anticipatory #bail #application #filed #Supreme #Court #released

Next TV

Related Stories
#TrainStonepelting |  കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്

Sep 25, 2024 10:52 PM

#TrainStonepelting | കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്

പഴയങ്ങാടി റെയിൽവേ പാലത്തിലൂടെ പോകുമ്പോഴാണ് കല്ലേറുണ്ടായത്....

Read More >>
#coconutbazaar | കുലത്തൊഴിലിനെ നെഞ്ചോട് ചേർക്കുന്നു; കോഴിക്കോട്ടെ തേങ്ങ ബസാറിൽ കൊട്ടത്തേങ്ങ വ്യവസായം പൊടിപൊടിക്കുന്നു

Sep 25, 2024 10:44 PM

#coconutbazaar | കുലത്തൊഴിലിനെ നെഞ്ചോട് ചേർക്കുന്നു; കോഴിക്കോട്ടെ തേങ്ങ ബസാറിൽ കൊട്ടത്തേങ്ങ വ്യവസായം പൊടിപൊടിക്കുന്നു

57 വർഷക്കാലമായി ഈ വ്യവസായം പിന്തുടരുന്ന ആളാണ് മൊയ്തീൻ. കുലത്തൊഴിലിൽ വിശ്വാസം അർപ്പിച്ച് വ്യവസായത്തെ നെഞ്ചോട് ചേർക്കുന്ന മൊയ്തീനെയും അശോകനെ പോലെ...

Read More >>
#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ

Sep 25, 2024 10:28 PM

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ

മാനസിക വെല്ലുവിളി നേരിടുന്ന രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി കൂടിയായ പെൺകുട്ടിയാണ് അതിക്രൂരമായ ബലാത്സംഗത്തിന്...

Read More >>
#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

Sep 25, 2024 10:18 PM

#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നാല് ഗ്രാമോളം എം ഡി എം എയുമായി താണയിൽ വച്ചാണ് പ്രതികളെ...

Read More >>
#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

Sep 25, 2024 10:09 PM

#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

ഏറ്റവുംകൂടുതൽ തേങ്ങ ലഭിക്കാറുള്ള കുംഭമാസക്കാലത്തും പഴയകാലത്തെക്കാൾ കാൽഭാഗത്തോളം തേങ്ങ കുറഞ്ഞു. തെങ്ങിന്റെ കറയൊലിപ്പും മച്ചിങ്ങ കൊഴിയലും...

Read More >>
#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

Sep 25, 2024 10:04 PM

#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍...

Read More >>
Top Stories










News from Regional Network