#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ

#Arrest | ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ
Sep 25, 2024 10:28 PM | By ShafnaSherin

പത്തനംതിട്ട: (truevisionnews.com)പത്തനംതിട്ടയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ.

മാനസിക വെല്ലുവിളി നേരിടുന്ന രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി കൂടിയായ പെൺകുട്ടിയാണ് അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായത്.

പത്തനംതിട്ട സ്വദേശികളായ പ്രശാന്ത്, ലിബിൻ, യാസീൻ, ഹരികൃഷ്ണൻ, സഹിൽ, ചെങ്ങന്നൂർ സ്വദേശി സിജു പി മാത്യു എന്നിവരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്.

25നും 30നും ഇടയിൽ പ്രായമുള്ളവരാണ് ആറ് പേരും.പിക്ക് അപ്പ് വാൻ ഡ്രൈവർമാരും ബസുകളിലെ ജീവനക്കാരാണ് പ്രതികള്‍. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

2023 ജൂലൈയിലാണ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി യുവാക്കൾ സൗഹൃദത്തിലാകുന്നത്. തുടർന്ന് പല തവണ പീഡിപ്പിച്ചു. അതിനിടെ പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകളും പ്രതികൾ തന്ത്രപൂർവം കൈക്കലാക്കി.

അവരെയും ഫോണിൽ വിളിച്ചു. ഇതോടെ മറ്റ് പെൺകുട്ടികൾ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോയിപ്രം പൊലീസിലും പരാതി നൽകി.

കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. പത്തനംതിട്ട, തിരുവല്ല ഡിവൈഎസ്പിമാരാണ് കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

#Six #youths #arrested #case #molesting #student#met #through #Instagram

Next TV

Related Stories
#TrainStonepelting |  കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്

Sep 25, 2024 10:52 PM

#TrainStonepelting | കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസിന് നേരെ കല്ലേറ്

പഴയങ്ങാടി റെയിൽവേ പാലത്തിലൂടെ പോകുമ്പോഴാണ് കല്ലേറുണ്ടായത്....

Read More >>
#coconutbazaar | കുലത്തൊഴിലിനെ നെഞ്ചോട് ചേർക്കുന്നു; കോഴിക്കോട്ടെ തേങ്ങ ബസാറിൽ കൊട്ടത്തേങ്ങ വ്യവസായം പൊടിപൊടിക്കുന്നു

Sep 25, 2024 10:44 PM

#coconutbazaar | കുലത്തൊഴിലിനെ നെഞ്ചോട് ചേർക്കുന്നു; കോഴിക്കോട്ടെ തേങ്ങ ബസാറിൽ കൊട്ടത്തേങ്ങ വ്യവസായം പൊടിപൊടിക്കുന്നു

57 വർഷക്കാലമായി ഈ വ്യവസായം പിന്തുടരുന്ന ആളാണ് മൊയ്തീൻ. കുലത്തൊഴിലിൽ വിശ്വാസം അർപ്പിച്ച് വ്യവസായത്തെ നെഞ്ചോട് ചേർക്കുന്ന മൊയ്തീനെയും അശോകനെ പോലെ...

Read More >>
#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

Sep 25, 2024 10:18 PM

#arrest | കണ്ണൂരിൽ എംഡി എം എയുമായി രണ്ടുപേർ അറസ്റ്റിൽ

ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ നാല് ഗ്രാമോളം എം ഡി എം എയുമായി താണയിൽ വച്ചാണ് പ്രതികളെ...

Read More >>
#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

Sep 25, 2024 10:09 PM

#CoconutRate | പൊന്നോടൊപ്പം തേങ്ങയും; വില ഉയർന്നതിൽ നാളീകേരത്തിൻ്റെ നാട്ടിൽ പുത്തനുണർവ്

ഏറ്റവുംകൂടുതൽ തേങ്ങ ലഭിക്കാറുള്ള കുംഭമാസക്കാലത്തും പഴയകാലത്തെക്കാൾ കാൽഭാഗത്തോളം തേങ്ങ കുറഞ്ഞു. തെങ്ങിന്റെ കറയൊലിപ്പും മച്ചിങ്ങ കൊഴിയലും...

Read More >>
#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

Sep 25, 2024 10:04 PM

#PinarayiVijayan | സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു, ഷിരൂർ ദൗത്യത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍...

Read More >>
Top Stories










News from Regional Network