കോഴിക്കോട്: (truevisionnews.com) കേരവൃക്ഷങ്ങളുടെ നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ പേരിനൊപ്പം കൂട്ടിക്കെട്ടിയ ബന്ധമാണ് കേരളവും തെങ്ങും, നാളികേരവും തമ്മിലുള്ളത്.
വില ഉയർന്നതോടെ കോഴിക്കോട് ബീച്ച് റോഡിന് സമീപത്തെ തേങ്ങബസാർ തെരുവുകളിൽ കൊട്ടത്തേങ്ങ വിപണനം തകൃതിയായി നടക്കുകയാണ്. തേങ്ങ ബസാർ എന്നാണ് പേരെങ്കിലും കൊട്ടത്തേങ്ങയാണ് ഇപ്പോഴത്തെ ഇവിടുത്തെ വ്യവസായത്തിന് മാറ്റുകൂട്ടുന്നത്.
നൂറു കണക്കിനാളുകളാണ് കൊട്ടാതേങ്ങാ കച്ചവടം കൊണ്ടുമാത്രം ഇവിടെ ഉപജീവിക്കുന്നത്. ചെറുതും വലുതുമായ കടകളും ഗോഡൗണുകളും ഇവിടെയുണ്ട്.
ഒരു മാർക്കറ്റ് എന്നതിലുപരി ഒരുപാട് കുടുംബങ്ങൾക്ക് അന്നം നൽകുന്ന പുണ്യയിടമായാണ് കോഴിക്കോടുകാർ തേങ്ങബസാറിനെ മനസ്സിൽ സൂക്ഷിക്കുന്നത്.
മലപ്പുറം, കോഴിക്കോട് ജില്ലയിലെ വടകര,പയ്യോളി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തേങ്ങ ശേഖരിച്ച് ബസാറിൽ എത്തിച്ച് എണ്ണി തിട്ടപ്പെടുത്തുന്നു. ഉത്തർപ്രദേശ്,ഇൻഡോർ, ഹോളിയാർ,മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കാണ് കൂടുതലായും കയറ്റുമതി നടക്കുന്നത്.
കുടിയേറ്റ തൊഴിലായ കൊട്ടതേങ്ങ വ്യവസായത്തിൽസാധാരണ തൊഴിലാളിവർഗ്ഗത്തെയാണ് കാണാൻ സാധിക്കുന്നത്.
തേങ്ങ വ്യവസായം പൊതു ഇടങ്ങളിലേക്കും മാർക്കറ്റുകളിലേക്കും നേരിട്ടുള്ള ഇടപാടുകൾ വഴിയും വിപണനം നടക്കുന്നത്കൊണ്ട് തന്നെ ബസാറിൽ കൊട്ടത്തേങ്ങ വ്യവഹാരം സജീവമായത്. കൊട്ടതേങ്ങാ ശേഖരിച്ച് ഗോഡൗണിൽ എത്തിച്ച് അതിന്റെ പാകമനുസരിച്ച് പാക്ക് ചെയ്താണ് ലോറിയിൽ കയറ്റുന്നത്.
ദൂരം താണ്ടി റോഡ് മാർഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തുന്ന കൊട്ടതേങ്ങകൾ അവിടുത്തെ അമ്പല പൂജകൾക്കും, ഉത്സവങ്ങൾക്കും കല്യാണങ്ങൾക്കുമെല്ലാമായി ആളുകളെ സ്വീകരിക്കുന്നതിനാണ് പ്രധാനമായും ഉപയോഗിക്കാറുള്ളത്.
വലിപ്പം കൂടിയ തേങ്ങകൾ ഭക്ഷണ ആവിശ്യങ്ങൾക്കും മിഠായികൾക്കുമായി ഉപയോഗിക്കും.
എണ്ണമനുസരിച്ചാണ് കൊട്ടത്തേങ്ങകൾക്ക് വില നിശ്ചയിക്കുന്നത്. വിലയുടെ കാര്യത്തിൽ അന്യ സംസ്ഥാന ലോബികൾ തന്നെ ഉള്ളതായും വില്പനൽകാരനായ മൊയ്തീൻ കോയ പറയുന്നു. 57 വർഷക്കാലമായി ഈ വ്യവസായം പിന്തുടരുന്ന ആളാണ് മൊയ്തീൻ. കുലത്തൊഴിലിൽ വിശ്വാസം അർപ്പിച്ച് വ്യവസായത്തെ നെഞ്ചോട് ചേർക്കുന്ന മൊയ്തീനെയും അശോകനെ പോലെ ഉള്ളവരെയും ഇവിടെ കാണാൻ കഴിയും.
അന്യസംസ്ഥാനങ്ങളിലെ തെങ്ങുകളിൽ വിളയുന്ന തേങ്ങകൾ മൂപ്പെത്തും മുൻപേ ഇളനീർ ആയി പറിച്ചെടുക്കുന്നു. തേങ്ങകൾക്ക് 20-രൂപയും ഇളനീരിനാകുമ്പോൾ 40-രൂപയുമാണ് അവിടുത്തെ വില.
#attached #chest #coconut #industry #gathering #dust #Kozhikode #coconutbazaar