കോഴിക്കോട് : ( www.truevisionnews.com ) കടിയങ്ങാടിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ 17 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പൂജാരി അറസ്റ്റിൽ. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിളച്ച പറമ്പത്ത് വിനോദ് (49)ആണ് അറസ്റ്റിലായത്.
വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണുഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി വിനോദ്. കോഴിക്കോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
സെപ്റ്റംബർ 20 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ക്ഷേത്ര പൂജക്കൊപ്പം മന്ത്രവാദ ചികിത്സകൾ കൂടി നടത്തുന്നയാളാണ് വിനോദ്.
പരാതിക്കാരിയും മാതാപിതാക്കളും കൂടി 20ന് ക്ഷേത്രത്തിൽ എത്തുകയും പ്രതി പെൺകുട്ടിയെ മാത്രം തന്റെ പൂജ മുറിയിലേക്ക് വിളിച്ചു സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്നാണ് പരാതി.
പുറത്തിറങ്ങിയ പെൺകുട്ടി രക്ഷിതാക്കളോട് കാര്യം അറിയിക്കുകയും പേരാമ്പ്ര പോലീസിൽ പരാതി നൽകുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
#Called #pooja #room #touched #private #parts #sexual #assault #witchcraft #treatment #pujari #arrested