#CPM | സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പി. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ സിപിഎം നിലപാട് വ്യക്തമായേക്കും

#CPM | സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പി. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ സിപിഎം നിലപാട് വ്യക്തമായേക്കും
Sep 25, 2024 06:47 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലെ സിപിഎം നിലപാട് ഇന്ന് വ്യക്തമായേക്കും.

രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നിലേക്ക് അൻവറിന്റെ പരാതി വന്നേക്കും. അൻവർ ആദ്യം നൽകിയ പരാതിയിൽ പി. ശശിയുടെ പേരിലായിരുന്നുവെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇതിന് പിന്നാലെ പി ശശിയുടെ പേര് ചേർത്ത് പി.വി അൻവർ പാർട്ടിക്ക് പരാതി നൽകി. അൻവറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിൽ പി. ശശിക്കെതിരായ പരാതിയിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്.

പരാതി ഇന്ന് തന്നെ പരിഗണിക്കണമോ, അതോ പിന്നീട് ചർച്ച ചെയ്യണമോ എന്ന കാര്യത്തിലും ഇന്ന് ധാരണ ഉണ്ടാകും.

അൻവർ ഉയർത്തിയ വിഷയങ്ങൾ സമ്മേളനങ്ങളിൽ സജീവ ചർച്ചയാകുന്നത് കൊണ്ട് അധികം നീട്ടി വയ്ക്കേണ്ടതില്ലെന്ന അഭിപ്രായം സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്.

പരസ്യമായി കാര്യങ്ങൾ തുറന്നു പറയുന്നതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും അൻവറിനെ തള്ളി രംഗത്ത് വന്നിരുന്നു.

അപ്പോഴും പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങൾ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

#State #Secretariatmeeting #today #PSasi #CPM #position #clear #Anwar #complaint

Next TV

Related Stories
#EdavelaBabu | ലൈം​ഗിക പീഡന പരാതി; നടൻ ഇടവേള ബാബുവിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Sep 25, 2024 10:50 AM

#EdavelaBabu | ലൈം​ഗിക പീഡന പരാതി; നടൻ ഇടവേള ബാബുവിനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

ഇവിടെനിന്ന് രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്വേഷണസംഘത്തിൽനിന്നും ലഭിക്കുന്ന...

Read More >>
#ashalawrence | 'തന്നെയും മകനേയും മർദ്ദിച്ചു', വനിതകൾ അടങ്ങിയ സിപിഎം റെഡ് വളണ്ടിയർമാർക്കെതിരെ പരാതി  നൽകി ആശ ലോറൻസ്

Sep 25, 2024 10:29 AM

#ashalawrence | 'തന്നെയും മകനേയും മർദ്ദിച്ചു', വനിതകൾ അടങ്ങിയ സിപിഎം റെഡ് വളണ്ടിയർമാർക്കെതിരെ പരാതി നൽകി ആശ ലോറൻസ്

വനിതകൾ അടങ്ങിയ സിപിഎം റെഡ് വളണ്ടിയർമാരാണ് മർദ്ദിച്ചത്. സിഎൻ മോഹനനും ലോറൻസിന്റെ മകൻ എംഎൽ സജീവനും സഹോദരി ഭർത്താവ് ബോബനും മർദ്ദനത്തിനു...

Read More >>
#wildelephantattack |  ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

Sep 25, 2024 09:54 AM

#wildelephantattack | ജോലിക്കെത്തിയ തൊഴിലാളികൾക്ക് നേരെ കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു...

Read More >>
#siddique | സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ തടസ ഹർജി നൽകും

Sep 25, 2024 09:40 AM

#siddique | സിദ്ദിഖിന്റെ ജാമ്യാപേക്ഷ; സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ തടസ ഹർജി നൽകും

അവസാന ശ്രമം എന്ന നിലയിലെ സിദ്ദിഖ് ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ വഴി സുപ്രീംകോടതിയിൽ ഹർജി നൽകാനാണ് ഒടുവിലെ...

Read More >>
#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

Sep 25, 2024 09:07 AM

#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

ദോഷം മാറാന്‍ പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം സംഭവിക്കുമെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു...

Read More >>
#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

Sep 25, 2024 08:49 AM

#murder | യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ കയറ്റി വിട്ട സംഭവം; അഞ്ച് പേർ പിടിയിൽ

ഡോക്ടറുടെ മൊഴിയെടുത്ത ശേഷം പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉൾപ്പെടെയുള്ളവർ വൈകാതെ വലയിലാകുമെന്നും...

Read More >>
Top Stories