#CPM | സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പി. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ സിപിഎം നിലപാട് വ്യക്തമായേക്കും

#CPM | സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പി. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ സിപിഎം നിലപാട് വ്യക്തമായേക്കും
Sep 25, 2024 06:47 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ പി.വി അൻവർ എംഎൽഎ നൽകിയ പരാതിയിലെ സിപിഎം നിലപാട് ഇന്ന് വ്യക്തമായേക്കും.

രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുന്നിലേക്ക് അൻവറിന്റെ പരാതി വന്നേക്കും. അൻവർ ആദ്യം നൽകിയ പരാതിയിൽ പി. ശശിയുടെ പേരിലായിരുന്നുവെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.

പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇതിന് പിന്നാലെ പി ശശിയുടെ പേര് ചേർത്ത് പി.വി അൻവർ പാർട്ടിക്ക് പരാതി നൽകി. അൻവറിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞ പശ്ചാത്തലത്തിൽ പി. ശശിക്കെതിരായ പരാതിയിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്.

പരാതി ഇന്ന് തന്നെ പരിഗണിക്കണമോ, അതോ പിന്നീട് ചർച്ച ചെയ്യണമോ എന്ന കാര്യത്തിലും ഇന്ന് ധാരണ ഉണ്ടാകും.

അൻവർ ഉയർത്തിയ വിഷയങ്ങൾ സമ്മേളനങ്ങളിൽ സജീവ ചർച്ചയാകുന്നത് കൊണ്ട് അധികം നീട്ടി വയ്ക്കേണ്ടതില്ലെന്ന അഭിപ്രായം സിപിഎമ്മിൽ ഒരു വിഭാഗത്തിനുണ്ട്.

പരസ്യമായി കാര്യങ്ങൾ തുറന്നു പറയുന്നതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിച്ചതിന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റും അൻവറിനെ തള്ളി രംഗത്ത് വന്നിരുന്നു.

അപ്പോഴും പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങൾ പരിഗണനയിലുണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

#State #Secretariatmeeting #today #PSasi #CPM #position #clear #Anwar #complaint

Next TV

Related Stories
#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

Sep 25, 2024 12:02 PM

#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

അന്വേഷണം നടക്കട്ടെയെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും കെ സുരേന്ദ്രൻ...

Read More >>
#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

Sep 25, 2024 11:52 AM

#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ...

Read More >>
#founddeath |  പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

Sep 25, 2024 11:47 AM

#founddeath | പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതാണെന്നും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലായിരുന്നു എന്നും കുടുംബം...

Read More >>
#goldrate |  എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

Sep 25, 2024 11:06 AM

#goldrate | എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു...

Read More >>
#accident |  കണ്ണൂർ ഇരിട്ടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

Sep 25, 2024 11:02 AM

#accident | കണ്ണൂർ ഇരിട്ടിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

ഇരിട്ടി ഉളിക്കൽ റോഡിൽ തന്തോട് വച്ചായി രുന്നു നിയന്ത്രണം വിട്ട കാർ റോഡരികിലെ കുഴിയിലേക്ക്...

Read More >>
Top Stories