#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും

#stealing | ദോഷം മാറാൻ പൂജ ചെയ്തില്ലെങ്കിൽ മരണം ഉറപ്പ്; ഒടുവിൽ ലക്ഷങ്ങളുമായി മുങ്ങി യുവതിയും സംഘവും
Sep 25, 2024 09:07 AM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com  )പള്ളിക്കലിൽ മന്ത്രവാദിനി ചമഞ്ഞ് യുവതിയുടെ നേത്വതത്തിലുള്ള സംഘം ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.

ദോഷം മാറാന്‍ പൂജ ചെയ്യണമെന്നും ഇല്ലെങ്കില്‍ മരണം സംഭവിക്കുമെന്നും സ്ത്രീകളെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. നെടുമങ്ങാട് വാഴോട്ടുകോണം സ്വദേശി രമ്യ, മടത്തറ സ്വദേശികളായ അന്‍സീര്‍, ഉണ്ണി എന്നിവര്‍ക്കെതിരെയാണ് ആരോപണം.

പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മടവൂര്‍ പോളച്ചിറ വീട്ടില്‍ ശാന്ത, സഹോദരിമാരായ ലീല, നാണി ഊന്നിൻമൂട് സ്വദേശികളായ ബാബു, ഓമന ബാബു എന്നിവരില്‍ നിന്നായി 1,83,000 രൂപയും നാലര ലക്ഷംരൂപ വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തെന്നാണ് ആരോപണം.

2024 മേയ് മാസത്തിലായിരുന്നു തട്ടിപ്പിന് തുടക്കം. ശാന്തയുടെ സഹോദരന്‍ സഹദേവന്റെ വീട്ടിലെത്തിയ ഒന്നാം പ്രതി രമ്യ കുടുംബവുമായി സൗഹൃദം സ്ഥാപിച്ചു. ശാന്തയുടെയും കുടുംബാംഗങ്ങളുടെയും ദോഷം മാറാന്‍ പൂജ നടത്തണമെന്ന് വിശ്വസിപ്പിച്ചു.

യുവതിക്ക് ദേവിയുടെ അനുഗ്രഹം കിട്ടിയെന്ന പേരിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഉറഞ്ഞു തുള്ളുകയും നെറ്റിയിൽ നിന്നും കണ്ണിൽ നിന്നും ചുവന്ന ദ്രാവകം വരുത്തുകയും ചെയ്തു.

ഇത് രക്തമാണെന്ന് പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ചു. പിന്നീട് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത സംഘം മുങ്ങിയതോടെയാണ് ശാന്ത പരാതിയുമായി പോലീസിനെ സമീപിച്ചത്. സമാന രീതിയിലായിരുന്നു മറ്റുള്ളവരെയും തട്ടിച്ചത്. ആഡംബര കാറിലായിരുന്നു പ്രതികളുടെ യാത്ര.

#woman #others #her #made #people #believe #some #poojas #removing #ill #effects

Next TV

Related Stories
#attack |  ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

Sep 25, 2024 12:37 PM

#attack | ബസ് ജീവനക്കാർക്ക് നേരെ ആക്രമണം; ചെളി തെറിപ്പിച്ചെന്ന് പറഞ്ഞ് ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിച്ച് ബൈക്ക് യാത്രികൻ, അറസ്റ്റ്

ബസ് ഡ്രൈവറുടെ തലയിൽ പെട്രോളൊഴിക്കുകയും ബസിൻ്റെ ചില്ലുകൾ അടിച്ചു തകർക്കുകയും...

Read More >>
#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

Sep 25, 2024 12:02 PM

#ksurendran | 'സിപിഐഎമ്മും കോൺഗ്രസും വരുന്നത് നട്ടാൽ മുളയ്ക്കാത്ത നുണകളുമായി', ആർഎസ്എസ് നേതാക്കളെ ആർക്കും കാണാം -കെ സുരേന്ദ്രൻ

അന്വേഷണം നടക്കട്ടെയെന്നും ആർഎസ്എസ് നേതാക്കളെ ആർക്കും കാണാമെന്നും കെ സുരേന്ദ്രൻ...

Read More >>
#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

Sep 25, 2024 11:52 AM

#accident | നാദാപുരം സംസ്ഥാന പാതയിൽ കാർ ഇടിച്ച് പത്ര വിതരണക്കാരന് പരിക്ക്

കുഞ്ഞിക്കണ്ണനെ നാട്ടുകാർ നാദാപുരം ഗവ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ...

Read More >>
#founddeath |  പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

Sep 25, 2024 11:47 AM

#founddeath | പതിവുപോലെ ഉറങ്ങാന്‍ കിടന്നു, പിന്നാലെ ശ്വാസം വലിക്കുന്ന ശബ്ദം, 14 കാരൻ ഉറക്കത്തിൽ മരിച്ച നിലയിൽ

രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതാണെന്നും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലായിരുന്നു എന്നും കുടുംബം...

Read More >>
#goldrate |  എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

Sep 25, 2024 11:06 AM

#goldrate | എങ്ങോട്ടാ നിന്റെ പോക്ക്...! വീണ്ടും കുതിച്ച് ഉയർന്ന് സ്വർണ വില

ഈ മാസത്തിന്റെ തുടക്കത്തിൽ 53,360 രൂപയായിരുന്നു...

Read More >>
Top Stories