#Siddique | സിദ്ദീഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ: തടസഹരജിയുമായി പരാതിക്കാരിയും സുപ്രീംകോടതിയിലേക്ക്

#Siddique | സിദ്ദീഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ: തടസഹരജിയുമായി പരാതിക്കാരിയും സുപ്രീംകോടതിയിലേക്ക്
Sep 25, 2024 06:01 AM | By VIPIN P V

കൊച്ചി: (truevisionnews.com) ബലാത്സംഗക്കേസിൽ ഹൈകോടതി മുൻകൂർ ജാമ്യഹരജി തള്ളിയതിനെ തുടർന്ന് നടൻ സിദ്ദീഖ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെ തടസഹരജിയുമായി പരാതിക്കാരിയും.

സിദ്ദീഖ് മൂൻകൂർ ജാമ്യാപേക്ഷ നൽകിയാൽ തന്‍റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് സുപ്രീംകോടതിയെ അറിയിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി.

യുവനടിയെ ബലാത്സംഗം ചെയ്​തെന്ന കേസിൽ മുൻകൂർ ജാമ്യം തള്ളിയ ഹൈകോടതി ഉത്തരവിനെതിരെയാണ് നടൻ സിദ്ദീഖ്​ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്.

ഉത്തരവിനെ തുടർന്ന്​ സിദ്ദീഖ്​ ഒളിവിൽ പോയത്​ ഈ സാധ്യത മുൻനിർത്തിയാണ്​. ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ മകൻ ഷെഹിൻ അടക്കമുള്ളവർ മുതിർന്ന അഭിഭാഷകൻ ബി. രാമൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി.

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായും ചർച്ച നടത്തുന്നുണ്ട്​. എത്രയും വേഗം ഹരജി നൽകാനാണ്​ നീക്കം. ഹൈകോടതിവിധിക്ക് പിന്നാലെയാണ് സിദ്ദീഖ് ഫോൺ ഓഫ് ചെയ്ത് നടൻ ഒളിവിൽ പോയത്.

രാവിലെ മുതൽ വൈകുന്നേരം വരെ മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിമാനമാർഗം രക്ഷപ്പെടാനുള്ള സാധ്യത മുന്നിൽക്കണ്ട് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്.

രക്ഷപ്പെടാൻ ശ്രമിച്ചാൽ തടഞ്ഞുവെക്കാനാണ് നിർദേശം. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഹൈകോടതി സിദ്ദീഖിന്‍റെ ജാമ്യ ഹരജി തള്ളിയത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) യോഗം ചേർന്ന് അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലെത്തി.

ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി സിറ്റി പൊലീസിന് നിർദേശം നൽകി. സുപ്രീംകോടതിയിൽ അപ്പീൽ പോകാനുള്ള നടന്‍റെ നീക്കം മുന്നിൽക്കണ്ടാണ് ഉടൻ അറസ്റ്റിന് ഉത്തരവിട്ടത്.

കണ്ടെത്തിയാലുടൻ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരത്തു നിന്ന് അന്വേഷണസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. സിദ്ദീഖിന്‍റെ കാക്കനാട് പടമുകളിലെ വീട്, ആലുവ കുട്ടമശ്ശേരിയിലെ വീട് എന്നിവിടങ്ങളിൽ പൊലീസ് എത്തിയെങ്കിലും ഇവിടങ്ങളിലൊന്നും നടനുണ്ടായിരുന്നില്ല.

കൊച്ചിയിലെ വിവിധ ഹോട്ടലുകളിലും സുഹൃത്തുക്കളുടെ വീടുകളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവനടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സിദ്ദീഖിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്.

2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്.

#Siddique #anticipatorybail #application #Complainant #SupremeCourt #restraining #order

Next TV

Related Stories
#siddique | സിനിമയെ വെല്ലുന്ന തിരച്ചിൽ? സിദ്ദിഖിനായി ജില്ലയ്ക്ക് പുറത്തും തെരച്ചിൽ, നടനെ പിടികൂടാത്തതിൽ വ്യാപക വിമർശനം

Sep 25, 2024 08:33 AM

#siddique | സിനിമയെ വെല്ലുന്ന തിരച്ചിൽ? സിദ്ദിഖിനായി ജില്ലയ്ക്ക് പുറത്തും തെരച്ചിൽ, നടനെ പിടികൂടാത്തതിൽ വ്യാപക വിമർശനം

എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അരിച്ചു...

Read More >>
#MMLawrence | എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെ സംബന്ധിച്ച് ഇന്ന് ഹിയറിങ്

Sep 25, 2024 07:14 AM

#MMLawrence | എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ട് നൽകുന്നതിനെ സംബന്ധിച്ച് ഇന്ന് ഹിയറിങ്

പരാതിക്കാരിയായ മകൾ ആശ ലോറൻസിന് പറയാനുള്ളത് കേട്ട ശേഷം മറ്റു മക്കളോടും ആശുപത്രി അധികൃതർ വിശദമായി...

Read More >>
#CPM | സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പി. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ സിപിഎം നിലപാട് വ്യക്തമായേക്കും

Sep 25, 2024 06:47 AM

#CPM | സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; പി. ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ സിപിഎം നിലപാട് വ്യക്തമായേക്കും

അൻവർ ഉയർത്തിയ വിഷയങ്ങൾ സമ്മേളനങ്ങളിൽ സജീവ ചർച്ചയാകുന്നത് കൊണ്ട് അധികം നീട്ടി വയ്ക്കേണ്ടതില്ലെന്ന അഭിപ്രായം സിപിഎമ്മിൽ ഒരു...

Read More >>
#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

Sep 25, 2024 06:33 AM

#Case | രോഗിയെ ആര് കൊണ്ടു പോകുമെന്ന് തർക്കം; ആംബുലൻസ് ജീവനക്കാരുടെ കൈയാങ്കളിയിൽ കേസെടുത്തു

കഴിഞ്ഞദിവസം പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസെടുത്തത്. അക്രമങ്ങളിൽ കാരുണ്യ ആംബുലൻസ് ഉടമയുടെ സുഹൃത്ത് അജിത്ത് ലൈഫ് ഫൈറ്റർ അംബേഴ്സിന്റെ...

Read More >>
Top Stories