അതിരപ്പിള്ളി: (truevisionnews.com)അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ കാട്ടാന തുരത്തിയത് പൊലീസ് സൈറൺ.ഒരു പരാതിയുണ്ട് സാറേ... അല്ലേ വേണ്ട ഈ പട്ട ഞാനിങ്ങ് എടുക്കുവാ... ഒടുവിൽ കാട്ടാനയെ തുരത്തിയത് പൊലീസ് സൈറൺ.
ഇന്നലെ രാത്രി പൊലീസ് സ്റ്റേഷനിലെത്തിയ കാട്ടാനയെ തുരത്താൻ പൊലീസ് ഉപയോഗിച്ചത് ജീപ്പിന്റെ സൈറൺ.അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലാണ് കാട്ടാനയെത്തിയത്.
ഇന്നലെ രാത്രി 10 നാണ് കാട്ടാന സ്റ്റേഷന് മുന്നിലെത്തിയത്. വളപ്പിൽ നിന്ന തെങ്ങിൽ നിന്ന് പട്ട വലിച്ചു തിന്ന ശേഷവും സ്റ്റേഷന്റെ മുന്നിൽ തന്നെ ആന നിന്നതോടെ പൊലീസ് സൈറൺ മുഴക്കുകയായിരുന്നു.
വനമേഖലയോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ കാട്ടാന ശല്യം പതിവാണ്.അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ കാട്ടുകൊമ്പൻ കബാലിയുടെ ശല്യം പതിവാണ്. റോഡിലേക്ക് മരങ്ങൾ മറിച്ചിട്ടും റോഡിൽ നിന്ന് തീറ്റയെടുത്തും ചിലസമയങ്ങളിൽ വാഹനങ്ങൾക്ക് നേരെ ചീറിയടുത്തുമാണ് കബാലിയുടെ ശല്യപ്പെടുത്തൽ.
രോഗിയുമായി പോയ ആംബുലൻസ് കബാലി തടഞ്ഞിരുന്നു. റോഡിന് കുറുകെ പന കുത്തി മറച്ചിട്ട് തിന്നുകയായിരുന്നു കൊമ്പനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് തുരത്തിയത്
#have #complaint #sir #don #you #want #me to #take #this #bag #police #station