#rationcardmustering | മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്

#rationcardmustering | മസ്റ്ററിങ് നടത്തിയില്ല; ലക്ഷം പേര്‍ റേഷന്‍ കാര്‍ഡിനു പുറത്തേക്ക്
Nov 24, 2024 10:43 AM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍നിന്ന് ജില്ലയിലെ ലക്ഷത്തിലേറെപ്പേര്‍ പുറത്തേക്ക്. മസ്റ്ററിങ്ങിന് ഒട്ടേറെ അവസരം നല്‍കിയിട്ടും ഉപയോഗപ്പെടുത്താത്തതാണ് കാരണം.

വിരലടയാളവും കണ്ണടയാളവും പൊരുത്തപ്പെടാത്തതിനാല്‍ മസ്റ്ററിങ് മുടങ്ങിയവര്‍ക്ക് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാനും അവസരമൊരുക്കി. അതിനാല്‍, സമയപരിധി ഇനി നീട്ടി നല്‍കിയേക്കില്ലെന്നാണു വിവരം. നവംബര്‍ 30-നു സമയപരിധി തീരും.

മഞ്ഞ, പിങ്ക് കാര്‍ഡുകളിലായി 11,36,315 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്. അതില്‍ 9,75,880 പേര്‍ മസ്റ്ററിങ് നടത്തി. 1,60,435 പേരാണ് ഇനി ബാക്കി.

ഇതരസംസ്ഥാനത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ ലക്ഷത്തിനടുത്താളുകള്‍ക്ക് റേഷന്‍ കാര്‍ഡിലെ ഇടം നഷ്ടമാകാനാണു സാധ്യത.

മസ്റ്ററിങ് നടത്താന്‍ കഴിയാത്ത ജീവിച്ചിരിക്കുന്നര്‍, മസ്റ്ററിങ് പരാജയപ്പെട്ടവര്‍, വിദേശത്തുള്ളവര്‍, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. അവരെ മാറ്റിനിര്‍ത്തിയാകും റേഷന്‍ കാര്‍ഡില്‍നിന്ന് മസ്റ്ററിങ് നടത്താത്തവരുടെ പേരുനീക്കുകയെന്നാണു വിവരം.

വിദേശത്തുള്ളവരെ മസ്റ്ററിങ് നടത്താത്തതിന്റെ പേരില്‍ റേഷന്‍ കാര്‍ഡില്‍നിന്ന് നീക്കില്ല. പകരം അവരുടെ ഭക്ഷ്യധാന്യ വിഹിതം നിര്‍ത്തലാക്കും.

ഇതര സംസ്ഥാനത്തുള്ളവര്‍ക്ക് അതത് സംസ്ഥാനത്ത് മസ്റ്ററിങ് നടത്താന്‍ സൗകര്യമുണ്ടായിരുന്നു. അതിനാല്‍, അത് പ്രയോജനപ്പെടുത്താത്തവരുടെ കാര്യത്തില്‍ എന്തുനടപടി വേണമെന്ന് ഉടന്‍ തീരുമാനമുണ്ടാകും.

അഞ്ചുവയസ്സിനുമുകളിലുള്ള കുട്ടികള്‍, കിടപ്പുരോഗികള്‍ തുടങ്ങിയവരുടെ മസ്റ്ററിങ് മൊബൈല്‍ ആപ്പുവഴി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, ആപ്പുവഴിയും മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവരുണ്ടെന്ന് സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കു പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ വിവരവും ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.




#More #than #100,000 #people #district #out #yellow #pink #ration #cards.

Next TV

Related Stories
#VMuraleedharan  |  ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല -  വി.മുരളീധരന്‍

Nov 24, 2024 12:04 PM

#VMuraleedharan | ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല - വി.മുരളീധരന്‍

പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയെന്ന് മുന്‍ കേന്ദ്രമന്ത്രി...

Read More >>
#Congress  | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു',  തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

Nov 24, 2024 11:30 AM

#Congress | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു', തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും നേതാക്കാൾ...

Read More >>
#accident | ബൈക്ക് വാനിൽ ഇടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

Nov 24, 2024 10:49 AM

#accident | ബൈക്ക് വാനിൽ ഇടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതര പരുക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories