ചേലക്കര: (truevisionnews.com) ഉപതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം രൂക്ഷം.
സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച സംഭവിച്ചെന്ന് പ്രാദേശിക നേതാക്കൾ മണ്ഡലം കമ്മിറ്റി വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അതൃപ്തി രേഖപ്പെടുത്തി.
സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും നേതാക്കാൾ വിമർശനമുയർത്തി.
പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥിയായ യു.ആർ പ്രദീപ് മണ്ഡലം നിലനിർത്തിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയാണ് യു.ആർ പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ പ്രദീപ് പിന്നീടങ്ങോട്ട് എണ്ണിയ ഓരോ റൗണ്ടിലും ലീഡുയര്‍ത്തി. ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല.
#Controversy #rages #Chelakara #Congress #after #defeat #byelections.