#complaint | മനഃസാക്ഷിയില്ലേ..! ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വെച്ച് കവർന്നതായി പരാതി

#complaint | മനഃസാക്ഷിയില്ലേ..! ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വെച്ച് കവർന്നതായി  പരാതി
Sep 22, 2024 10:12 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വെച്ച് കവർന്നതായി ബന്ധുക്കളുടെ പരാതി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ മൊബൈൽ കടയിൽനിന്ന് കണ്ടെടുത്തു.

സുധീഷിനെ കൊണ്ടുപോയ ആംബുലൻസിൽ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്ന് സുധീഷിന്റെ ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞമാസമാണ് സംഭവം.

ഓ​ഗസ്റ്റ് 17-ന് ആറാട്ടുകുഴിക്കു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ബൈക്ക് യാത്രികൻ വെള്ളറട ശ്രീനിലയത്തിൽ സു ധീഷിന്റെ ഫോണാണ് ആംബുലൻസിൽ നിന്ന് മോഷ്ടിച്ചത്.

അപകടത്തിൽ സഹയാത്രികനായ കോട്ടയാംവിള ലാവണ്യ ഭവനിൽ അനന്തുവും മരിച്ചിരുന്നു. രണ്ടുപേരെയും രണ്ട് ആംബുലൻസുകളിലായിട്ടാണ് ആശുപത്രിയിൽ എത്തിച്ചത്.

ഫോൺ തിരിച്ചുകിട്ടാത്തതിനെത്തുടർന്ന് ബന്ധുക്കൾ വെള്ളറട പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് പുലിയൂർശാലയിലെ മൊബൈൽഫോൺ കടയിൽനിന്ന് ഫോൺ കണ്ടെത്തിയത്.

രണ്ട് യുവാക്കളാണ് ഫോൺ വിൽക്കാനെത്തിയതെന്നും കണ്ടാൽ തിരിച്ചറിയുമെന്നും കടയുടമ പൊലീസിനോട് പറഞ്ഞു. ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

#Complaint #that #mobile #phone #youth #who #died #bike #accident #stolen #ambulance

Next TV

Related Stories
#Jaundice | മഞ്ഞപ്പിത്തം; വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാളെ തുറക്കില്ല

Sep 22, 2024 10:26 PM

#Jaundice | മഞ്ഞപ്പിത്തം; വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാളെ തുറക്കില്ല

സ്‌കൂള്‍ പിടിഎയും സ്റ്റാഫും സംയുക്ത യോഗം ചോര്‍ന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സ്‌കൂള്‍ തുറക്കുന്ന...

Read More >>
#hanged | പൊലീസ് ഉദ്യോഗസ്ഥനെ  വീട്ടിൽ തുങ്ങിമരിച്ച നിലയിൽ  കണ്ടെത്തി

Sep 22, 2024 10:09 PM

#hanged | പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ...

Read More >>
#sexualassault |  നഗ്ന ചിത്രങ്ങൾ പകർത്തി, അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ രണ്ട് പേർ അറസ്റ്റിൽ

Sep 22, 2024 10:03 PM

#sexualassault | നഗ്ന ചിത്രങ്ങൾ പകർത്തി, അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ രണ്ട് പേർ അറസ്റ്റിൽ

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബന്ധുവും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതെന്ന് എന്ന് പോലീസ്...

Read More >>
#PVAnwar |  പത്തിമടക്കി അൻവർ! 'പാർട്ടിയാണ് എല്ലാത്തിനും മുകളിൽ..' പരസ്യ പ്രസ്താവന താൽക്കാലികമായി നിർത്തുന്നു' -പി വി അൻവർ

Sep 22, 2024 09:19 PM

#PVAnwar | പത്തിമടക്കി അൻവർ! 'പാർട്ടിയാണ് എല്ലാത്തിനും മുകളിൽ..' പരസ്യ പ്രസ്താവന താൽക്കാലികമായി നിർത്തുന്നു' -പി വി അൻവർ

പാര്‍ട്ടി നിര്‍ദ്ദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്നും ഈ വിഷയങ്ങളിൽ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്നും ഫേയ്സ്ബുക്ക്...

Read More >>
Top Stories










Entertainment News