#KYC | ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്! കെ വൈ സി അപ്‌ഡേഷൻ വ്യാജസന്ദേശം, തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി പൊലീസ്

#KYC |  ആ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്! കെ വൈ സി അപ്‌ഡേഷൻ വ്യാജസന്ദേശം, തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി പൊലീസ്
Sep 22, 2024 09:36 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേനയുള്ള തട്ടിപ്പ് സന്ദേശങ്ങളിൽ വീഴരുത് എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. നിശ്ചിത സമയത്തിനുള്ളിൽ ലിങ്കിൽ ക്ലിക്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നതായിരിക്കും സന്ദേശം.

ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.

യാതൊരു കാരണവശാലും ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സന്ദേശത്തോടൊപ്പം ലഭിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യരുതെന്നും പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പൊലീസ് അറിയിച്ചു.

കേരള പൊലീസ് പങ്കുവെച്ച കുറിപ്പ്

കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു.

കേരള പൊലീസ് പങ്കുവെച്ച കുറിപ്പ് കെ.വൈ.സി അപ്‌ഡേഷൻ എന്ന വ്യാജേന തട്ടിപ്പുകാർ നിങ്ങളെ വലയിൽ വീഴ്ത്താൻ ശ്രമിക്കും. കെ.വൈ.സി അപ്ഡേഷന്റെ പേരിൽ ബാങ്കിൽനിന്നു വരുന്ന സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കെ.വൈ.സി അപ്ഡേറ്റ് ചെയ്യാമെന്നും നിശ്ചിത സമയത്തിനുള്ളിൽ അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടും അക്കൗണ്ടിലുള്ള പണവും നഷ്ടപ്പെടും എന്നും തെറ്റിദ്ധരിപ്പിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നു.

സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾക്ക് 1930 എന്ന നമ്പറിൽ വിളിക്കുക. പണം നഷ്ടമായി ആദ്യ ഒരു മണിക്കൂറിൽ തന്നെ പരാതി നൽകിയാൽ പണം തിരിച്ചു ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.


#Don't #click #on #those #links #KYC #update #fake #message #police #warns #not #fall #prey #fraud

Next TV

Related Stories
#Jaundice | മഞ്ഞപ്പിത്തം; വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാളെ തുറക്കില്ല

Sep 22, 2024 10:26 PM

#Jaundice | മഞ്ഞപ്പിത്തം; വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാളെ തുറക്കില്ല

സ്‌കൂള്‍ പിടിഎയും സ്റ്റാഫും സംയുക്ത യോഗം ചോര്‍ന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സ്‌കൂള്‍ തുറക്കുന്ന...

Read More >>
#complaint | മനഃസാക്ഷിയില്ലേ..! ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വെച്ച് കവർന്നതായി  പരാതി

Sep 22, 2024 10:12 PM

#complaint | മനഃസാക്ഷിയില്ലേ..! ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽഫോൺ ആംബുലൻസിൽ വെച്ച് കവർന്നതായി പരാതി

സുധീഷിനെ കൊണ്ടുപോയ ആംബുലൻസിൽ സഹായിയായി കയറിയ യുവാവാണ് മോഷണം നടത്തിയതെന്ന് സുധീഷിന്റെ ബന്ധുക്കൾ...

Read More >>
#hanged | പൊലീസ് ഉദ്യോഗസ്ഥനെ  വീട്ടിൽ തുങ്ങിമരിച്ച നിലയിൽ  കണ്ടെത്തി

Sep 22, 2024 10:09 PM

#hanged | പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഭാര്യ രശ്മിയും മക്കളും ഓണത്തിന് പൂച്ചാക്കലിലെ കുടുംബ വീട്ടിൽ...

Read More >>
#sexualassault |  നഗ്ന ചിത്രങ്ങൾ പകർത്തി, അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ രണ്ട് പേർ അറസ്റ്റിൽ

Sep 22, 2024 10:03 PM

#sexualassault | നഗ്ന ചിത്രങ്ങൾ പകർത്തി, അഞ്ചാം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ രണ്ട് പേർ അറസ്റ്റിൽ

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബന്ധുവും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതെന്ന് എന്ന് പോലീസ്...

Read More >>
#PVAnwar |  പത്തിമടക്കി അൻവർ! 'പാർട്ടിയാണ് എല്ലാത്തിനും മുകളിൽ..' പരസ്യ പ്രസ്താവന താൽക്കാലികമായി നിർത്തുന്നു' -പി വി അൻവർ

Sep 22, 2024 09:19 PM

#PVAnwar | പത്തിമടക്കി അൻവർ! 'പാർട്ടിയാണ് എല്ലാത്തിനും മുകളിൽ..' പരസ്യ പ്രസ്താവന താൽക്കാലികമായി നിർത്തുന്നു' -പി വി അൻവർ

പാര്‍ട്ടി നിര്‍ദ്ദേശം പാലിക്കാൻ ബാധ്യസ്ഥനാണെന്നും ഈ വിഷയങ്ങളിൽ താത്കാലികമായി പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്നും ഫേയ്സ്ബുക്ക്...

Read More >>
Top Stories










Entertainment News