ബംഗളൂരു: ( www.truevisionnews.com ) മാണ്ഡ്യയിൽ 12 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ബി.ജെ.പി പ്രാദേശിക നേതാവിനെതിരെ പോക്സോ കേസ്. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രമേഷിന്റെ പേരിലാണ് കേസ്.
മകളെ ഉപദ്രവിച്ചെന്നാരോപിച്ച് മാതാവ് നൽകിയ പരാതിയിലാണ് കേസെടുത്തത്. വീട്ടിൽ താനില്ലാത്ത സമയത്ത് മകളെ ഉപദ്രവിച്ചെന്നാണ് പരാതി.
ഇക്കാര്യം മാതാവ് ചോദ്യം ചെയ്തപ്പോൾ രമേഷ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞു. രമേഷിന്റെ മൂന്ന് സുഹൃത്തുക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്.
#12 #yearold #girl #sexually #assaulted #BJP #regional #leader #Against #POCSO #case