#Prashanth | 'തനിക്ക് രണ്ട് ഒപ്പുണ്ട്'; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ച് പ്രശാന്തൻ

#Prashanth | 'തനിക്ക് രണ്ട് ഒപ്പുണ്ട്'; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉറച്ച് പ്രശാന്തൻ
Nov 13, 2024 02:41 PM | By VIPIN P V

കണ്ണൂര്‍: (truevisionnews.com) എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പരാതിക്കാരനായ പ്രശാന്തനെ വീണ്ടും വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുത്തു.

തനിക്ക് രണ്ട് ഒപ്പുകളുണ്ടെന്നും രണ്ടും തന്റേതാണെന്നും പ്രശാന്തന്‍ പോലീസിനോട് പറഞ്ഞു. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ടത് താന്‍ തന്നെയാണെന്ന് പ്രശാന്തന്‍ മാധ്യമങ്ങളോടും പറഞ്ഞു.

പെട്രോള്‍ പമ്പ് എന്‍ഒസിക്ക് വേണ്ടി നല്‍കിയ അപേക്ഷയിലെ ഒപ്പും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ ഒപ്പും വ്യത്യസ്തമായത് സംബന്ധിച്ച വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നതാണ്.

എന്നാല്‍ ആ രണ്ട് ഒപ്പുകളും തന്റേത് തന്നെയാണെന്നാണ് പ്രശാന്തന്‍ പറയുന്നത്.

ഒപ്പുകള്‍ തമ്മില്‍ വ്യത്യാസമുള്ളതുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നത് വ്യാജമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇതിനെ പ്രതിരോധിക്കുന്നതിനിടെയാണ് രണ്ടൊപ്പും തന്റേത് തന്നെയാണെന്ന് പ്രശാന്തന്‍ വാദിക്കുന്നത്. മുഖ്യമന്ത്രിക്ക് പരാതിനല്‍കിയിരുന്നുവെന്നും പ്രശാന്തന്‍ പറയുന്നു.

പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതിന് വേണ്ടി എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചുവെന്ന പറയപ്പെടുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. ഈ വാദത്തില്‍ പ്രശാന്തന്‍ ഉറച്ച് നില്‍ക്കുകയാണ്.

#two #signatures #Prashanth #steadfast #complaint #ChiefMinister #NaveenBabu #took #bribe

Next TV

Related Stories
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories