തിരുവനന്തപുരം: (truevisionnews.com) മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
കേരള സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്ക് പറയാനുള്ളതാണ് ഇ പി ജയരാജന്റെ വാക്കിലൂടെ പുറത്തുവന്നത്.
ബിജെപിയിലേക്ക് പോയ ഒരാളെ സിപിഎം സ്ഥാനാർത്ഥിയാക്കിയതിലുള്ള കലാപമാണ് പുറത്തായത്.
ഡിസി ബുക്സ് പോലുള്ള ഒരു പ്രസാദകർക്ക് ആകാശത്തുനിന്ന് ആത്മകഥ എഴുതാൻ പറ്റുമോയെന്ന് സതീശൻ ചോദിച്ചു.
ഇ പി കൊടുത്തതിനെക്കാൾ നല്ല സർട്ടിഫിക്കറ്റ് പാലക്കാട് ഇടത് സ്ഥാനാർത്ഥിക്ക് ഇനി നൽകാനില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
ഇ പിയുടെ ആത്മകഥ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ പോയി. ഡി സി ബുക്സ് ഓഫീസിലേക്കാണ് ഫോൺ വിളി എത്തിയത്.
ഇപിയുടെ ആത്മകഥ സത്യമാണ്. പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെല്ലത്തി. ആത്മകഥയിൽ സിപിഎം പെട്ടുപോയിയെന്നും സതീശന്‍ പ്രതികരിച്ചു.
ചേലക്കര തിരിച്ചു പിടിക്കുമെന്നും പാലക്കാട് വലിയ ഭൂരിപക്ഷമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
#write #autobiographies #skies #VDSatheesan #criticizes #EPJayarajan #book #controversy