#arrest | ചെക്കിൽ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയി; ഒടുവിൽ പിടിയിൽ

#arrest | ചെക്കിൽ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെടുത്ത് ഒളിവിൽ പോയി; ഒടുവിൽ പിടിയിൽ
Sep 21, 2024 02:04 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴ രാമവർമ്മ ക്ലബിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 28 ലക്ഷത്തിലധികം രൂപ തട്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയില്‍. ചെക്കിൽ വ്യാജ ഒപ്പിട്ട് 28 ലക്ഷത്തിലധികം രൂപ തട്ടിച്ച കേസിലാണ് നടപടി.

രാമവർമ്മ ക്ലബ് മുൻ അക്കൗണ്ടന്റ് വടക്കനാര്യാട് കുട്ടനാടൻ പറമ്പിൽ കെ.എസ് ജീവൻകുമാർ പിടിയിലായി. ഒരു വർഷത്തോളമായി ഒളിവിലായിരുന്ന ഇയാൾക്ക് വേണ്ടി പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്. രാമവർമ്മ ക്ലബിൽ 2007 മുതൽ 2015 വരെ അക്കൗണ്ട്സ് അസിസ്റ്റന്റായും, തുടർന്ന് 2022 വരെ അക്കൗണ്ടന്റായും പ്രതി പ്രവർത്തിച്ചിരുന്നു.

ഇക്കാലയളവിലാണ് ക്ലബിന് ആലപ്പുഴ ധനലക്ഷ്മി ബാങ്കിന്റെ ആലപ്പുഴ ബ്രാഞ്ചിൽ ഉണ്ടായിരുന്ന വിവിധ അക്കൗണ്ടുകളിൽ നിന്ന് ഭാരവാഹികളുടെ വ്യാജ ഒപ്പ് പതിച്ച് 28,30,188 രൂപ മാറ്റിയത്.

പിന്നീട് ഇത് സംബന്ധിച്ച് ആലപ്പുഴ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#He #stole #lakhs #by #signing #fake #checks #absconding #Finally #caught

Next TV

Related Stories
#psukumaran | മുൻ ഡി.വൈ.എസ്.പി പി സുകുമാരൻ ബിജെപിയിൽ ചേർന്നു

Sep 21, 2024 05:03 PM

#psukumaran | മുൻ ഡി.വൈ.എസ്.പി പി സുകുമാരൻ ബിജെപിയിൽ ചേർന്നു

കേരളത്തിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറാനാണ്...

Read More >>
#shafiparambil |  'വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങി', ഇപ്പഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? -ഷാഫി പറമ്പിൽ

Sep 21, 2024 04:48 PM

#shafiparambil | 'വാക്കുകൾ സ്വന്തം തടിയിൽ തട്ടാൻ തുടങ്ങി', ഇപ്പഴാണോ മുഖ്യന് അൻവറിൻ്റെ വഴി ഓർമ്മ വരുന്നത് ? -ഷാഫി പറമ്പിൽ

മരം ക്ലിഫ് ഹൗസിൻ്റെ മീതെ ചായാൻ തുടങ്ങിയപ്പോഴാണ് അൻവർ വന്ന വഴി മുഖ്യന് ഓർമ്മ...

Read More >>
#lottery |  കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Sep 21, 2024 04:41 PM

#lottery | കാരുണ്യ കെ ആർ- 672 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#rameshchennithala |      ജനങ്ങളെ കബളിപ്പിക്കാനുമുള്ള പഴ്‌വേലയായിരുന്നു പത്രസമ്മേളനം - രമേഷ് ചെന്നിത്തല

Sep 21, 2024 04:12 PM

#rameshchennithala | ജനങ്ങളെ കബളിപ്പിക്കാനുമുള്ള പഴ്‌വേലയായിരുന്നു പത്രസമ്മേളനം - രമേഷ് ചെന്നിത്തല

ഉയര്‍ന്ന് വന്ന ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളയുന്നു.പി ശശിക്ക് എതിരെ എന്തുകൊണ്ട് അന്വേഷണം...

Read More >>
#vellanadsasi | കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവം, വെള്ളനാട് ശശി അറസ്റ്റിൽ

Sep 21, 2024 03:57 PM

#vellanadsasi | കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ച സംഭവം, വെള്ളനാട് ശശി അറസ്റ്റിൽ

അരുണ്‍ എന്നയാളുടെ കടയിൽ വച്ചാണ് സംഭവം. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം...

Read More >>
#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

Sep 21, 2024 03:30 PM

#accident | മകനെ യാത്രയാക്കി വിമാനത്താവളത്തിൽനിന്ന് മടങ്ങിവരവെ കാർ അപകടം, മരിച്ചത് അമ്മയും മകനും

മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories