ആര്യങ്കോട്(തിരുവനന്തപുരം): ( www.truevisionnews.com ) ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവതിയെ കുടുംബവീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മൈലച്ചല് സൂര്യഭവനില്‍ സുരേഷിന്റെയും ബിന്ദുവിന്റെയും മകള്‍ സൂര്യയാണ് (25) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30 ഓടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .
വെള്ളറട സ്വദേശിയായ വിഷ്ണുവുമായി രണ്ട് വര്‍ഷത്തിന് മുന്‍പാണ് സൂര്യയുടെ വിവാഹം നടന്നത്. ആറുമാസമായി ഇരുവരും പിണക്കത്തിലാണ്. കുടുംബ കോടതിയില്‍ കേസ് നടന്നു വരികയുമാണ്. ആര്യങ്കോട് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
#woman #who #had #quarreled #her #husband #found #dead #bathroom