#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി
Sep 20, 2024 09:27 PM | By ADITHYA. NP

തിരുവനന്തപുരം: (www.truevisionnews.com) മുണ്ടക്കൈ ചൂരൽ മല ദുരന്ത മേഖലയിലെ ആദ്യഘട്ട പുനരധിവാസത്തിന് കേരളം ആവശ്യപ്പെട്ട 1202 കോടി രൂപയിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിലെത്തി എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും 40 ദിവസത്തിന് ശേഷവും പണം കിട്ടിയില്ല.

പ്രധാനമന്ത്രി മടങ്ങിയതിന് പിന്നാലെ കേരളം വിശദമായ മെമ്മോറാണ്ടം തയ്യാറാക്കിയിരുന്നു. ആദ്യഘട്ട ധനസഹായമെന്ന നിലയിൽ കേരളം ചോദിച്ചത് 1202 കോടി രൂപയാണ്.

ദുരന്തത്തിൽ ഉണ്ടായ നഷ്ടം, ദുരന്ത പ്രതികരണം, നിവാരണം എന്നിവക്ക് കണക്കാക്കിയ തുകയാണിതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുന്നു.

ദില്ലിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ടും കാര്യങ്ങൾ ധരിപ്പിച്ചു. ദുരന്തം നടന്ന് 51 ദിവസമായിട്ടും ഇതിലും ഒരു തീരുമാനവും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ല.

വയനാട് ദുരന്ത പുനരധിവാസത്തിന്‍റെ പേരിൽ ഒരു രൂപപോലും സംസ്ഥാനത്തിന് നൽകിയിട്ടുമില്ല. പ്രധാനമന്ത്രിക്ക് പിന്നാലെ വയനാട് സന്ദർശിച്ച് മടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിന്‍റെ ശുപാര്‍ശയിലും തുടര്‍ നടപടികളും എങ്ങുമെത്താത്ത അവസ്ഥയാണ്.

കേന്ദ്ര സഹായത്തിന് അപേക്ഷ സമര്‍പ്പിച്ചാൽ ആവശ്യപ്പെട്ടതിന്‍റെ മൂന്നിലൊന്ന് പോലും കിട്ടാറില്ലെന്നതാണ് പലപ്പോഴും കേരളത്തിന്‍റെ അനുഭവം.

പ്രളയ കാലത്ത് ആദ്യഘട്ട സഹായമായി 271 കോടി ആവശ്യപ്പെട്ട കേരളത്തിന് കേന്ദ്രം നൽകിയത് വെറും 70 കോടി രൂപയാണ്.

#Center #without #decision #Kerala #asked #1202 #crores #first #phase #rehabilitation #Wayanad

Next TV

Related Stories
#PoliceSexualAssaultComplaint | വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Nov 13, 2024 11:11 AM

#PoliceSexualAssaultComplaint | വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച്...

Read More >>
#Youngman | വയനാട്ടിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ; യുവാവ് മരിച്ചു

Nov 13, 2024 10:30 AM

#Youngman | വയനാട്ടിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ; യുവാവ് മരിച്ചു

മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...

Read More >>
#Accident | മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ അപകടം; ബൈക്ക് തെന്നി മറിഞ്ഞ് റോഡിലേക്ക് വീണു, വയോധികന് ദാരുണാന്ത്യം

Nov 13, 2024 10:05 AM

#Accident | മകനൊപ്പം ആശുപത്രിയിലേക്ക് പോകവേ അപകടം; ബൈക്ക് തെന്നി മറിഞ്ഞ് റോഡിലേക്ക് വീണു, വയോധികന് ദാരുണാന്ത്യം

മകനൊപ്പം ആശുപത്രിയിലേക്ക് ബൈക്കിൽ പോകവെ ജി.സി.ഡി.എ റോഡിൽ വച്ച് വാഹനം തെന്നി മറിഞ്ഞാണ്...

Read More >>
#PSarin | ‘ഇ.പി പച്ചയായ ഒരു മനുഷ്യൻ; പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’ - പി സരിൻ

Nov 13, 2024 09:55 AM

#PSarin | ‘ഇ.പി പച്ചയായ ഒരു മനുഷ്യൻ; പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങൾ വ്യക്തമാകൂ’ - പി സരിൻ

പി വി അൻവർ അതിലൊരു പ്രതീകം. സ്ഥാനമാനങ്ങൾക്ക് വേണ്ടി വരുന്നവരെ കുറിച്ച് ആലോചിച്ചു വേണം...

Read More >>
#DCBooks | ‘പുസ്തകമിറങ്ങുമ്പോൾ ഉള്ളടക്കമറിയാം’; ഇ. പി ജയരാജന്റെ പുസ്തക പ്രകാശനം നീട്ടിവെച്ച് ഡി സി ബുക്‌സ്

Nov 13, 2024 09:31 AM

#DCBooks | ‘പുസ്തകമിറങ്ങുമ്പോൾ ഉള്ളടക്കമറിയാം’; ഇ. പി ജയരാജന്റെ പുസ്തക പ്രകാശനം നീട്ടിവെച്ച് ഡി സി ബുക്‌സ്

പുസ്‌തകത്തിൻ്റെ പ്രസാധന അവകാശം ഡിസിക്ക് തന്നെയാണെന്ന് പ്രസാധക കമ്പനി അധികൃതർ പറ‌ഞ്ഞു. എന്നാൽ പരസ്യ പ്രതികരണത്തിന് ഡി സി ബുക്‌സ്...

Read More >>
Top Stories