#attack | ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

#attack | ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്
Sep 20, 2024 09:40 AM | By Jain Rosviya

ഇടുക്കി: (truevisionnews.com)മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം. കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ മർദിച്ചത്.

ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കയ്യാങ്കളി. 

വ്യാഴാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘം കൊല്ലത്തു നിന്ന് മൂന്നാറിലെത്തിയത്. ഉച്ചയ്ക്ക് ശേഷം ബോട്ടിങിനായി ഇവർ എക്കോ പോയന്റിലെത്തി.

ഇവിടെ പ്രവേശിക്കാൻ ഒരാൾക്ക് പത്ത് രൂപ വീതം നൽകി ഇനത്തിൽ പാസ് എടുക്കണമന്ന് ഹൈഡൽ ടൂറിസത്തിലെ കരാർ ജീവനക്കാർ ആവശ്യപ്പെട്ടു.

ബോട്ടിൽ കയറാത്തവർ മാത്രം പാസ്സെടുത്താൽ പോരെയെന്ന തർക്കമാണ് പ്രകോപനത്തിന് വഴിവച്ചത്.

കരാർ ജീവനക്കാരനും ഗൈഡുകളും ചേർന്ന് അസഭ്യവർഷവുമായി പാഞ്ഞെടുത്തെന്നാണ് പരാതി. തുടർന്ന് സംഘത്തിലുണ്ടായിരുന്ന നജീമ എന്ന വയോധികയെ താഴേക്ക് തള്ളിയിച്ച് ചവിട്ടി പരിക്കേൽപ്പിച്ചു.

ഒരു കുഞ്ഞിന് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. അതിക്രമം കാണിച്ചവർ തടഞ്ഞുവെച്ച വിനോദ സഞ്ചാരികളെ മൂന്നാർ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.

നട്ടെല്ലിന് പരിക്കേറ്റ നജ്മ , ഇടത് കൈയ്യുടെ എല്ല് പൊട്ടിയ അജ്മി, ഡോ അഫ്സൽ, അൻസാഫ് , അൻസാഫിന്റെ ഭാര്യ ഷെഹന, അൻസിൽ എന്നിവർ മൂന്നാർ ടാറ്റാ ആശുപത്രിയിൽ ചികിത്സയിലാണ്.

പരിക്കേറ്റെന്ന പരാതിയിൽ ഹൈഡൽ ടൂറിസം ജീവനക്കാരും ചികിത്സ തേടി. ഇരുകൂട്ടരുടെയും മൊഴിയെടുത്ത മൂന്നാർ പോലീസ് കേസ്സെടുത്തു.

ഹൈഡൽ ടൂറിസം ജീവനക്കാരുടെ അനാവശ്യ പണപ്പിരിവിനെതിരെ നേരത്തെയും നിരവധി പരാതി ഉയർന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.

#Argument #over #ticket #Tourists #beaten #staff #six #injured #including #child

Next TV

Related Stories
#Train | ട്രെയിനിൽ നിന്ന് തെറിച്ച് വീണ് വടകര സ്വദേശിയ്ക്ക്  പരിക്ക്

Jan 6, 2025 02:46 PM

#Train | ട്രെയിനിൽ നിന്ന് തെറിച്ച് വീണ് വടകര സ്വദേശിയ്ക്ക് പരിക്ക്

അഴിയൂർ ചോമ്പാല ടെലി ഫോൺ എക്സ്ചേഞ്ചിനു സമീപം കിഴക്കെ പുതിയ പറമ്പത്ത് വിനായക് ദത്ത് (25) ആണ് പരുക്കുകളോടെ...

Read More >>
#rain | സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Jan 6, 2025 02:26 PM

#rain | സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ നേരിയ മഴ...

Read More >>
#arrest |  പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ  അറസ്റ്റിൽ

Jan 6, 2025 02:20 PM

#arrest | പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരുക്കേൽപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ

പരാതിയുമായി ബന്ധപ്പെട്ട് എസ്ഐ അരുൺ മോഹൻ രാഘവനോട്‌ സംസാരിക്കുന്നതിനിടെ രാഘവൻ എസ്ഐയുടെ കയ്യിൽ കയറി...

Read More >>
#Arrested | വടകരയിൽ  ബസ്  തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ

Jan 6, 2025 01:31 PM

#Arrested | വടകരയിൽ ബസ് തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ

ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സൂചന പണിമുടക്കും 10 മുതൽ നടത്താനിരുന്ന അനിശ്ചിത കാല സമരവും...

Read More >>
#PVAnwar   | ഹാപ്പിയാണ്, ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും അൻവർ; എംഎൽഎയെ ജയിലിലെത്തി സന്ദർശിച്ച് ബന്ധുവും പിഎയും

Jan 6, 2025 01:24 PM

#PVAnwar | ഹാപ്പിയാണ്, ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്നും അൻവർ; എംഎൽഎയെ ജയിലിലെത്തി സന്ദർശിച്ച് ബന്ധുവും പിഎയും

ബന്ധുവായ ഇസ്ഫാക്കറും, പിഎ സിയാദ് എന്നിവരുമാണ് അൻവറിനെ ജയിലിലെത്തി കണ്ടത്....

Read More >>
#fire | ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു

Jan 6, 2025 12:15 PM

#fire | ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു

വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ...

Read More >>
Top Stories