#accident | കെഎസ്ആ‌ർടിസി ബസ്സിന്റെ ബ്രേക്ക് പോയി, ഡ്രൈവറുടെ മനോധൈര്യം രക്ഷിച്ചത് 40ഓളം ജീവൻ

#accident | കെഎസ്ആ‌ർടിസി ബസ്സിന്റെ ബ്രേക്ക് പോയി, ഡ്രൈവറുടെ മനോധൈര്യം രക്ഷിച്ചത് 40ഓളം ജീവൻ
Sep 20, 2024 07:08 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് കക്കാടംപൊയില്‍ - തിരുവമ്പാടി റൂട്ടില്‍ പീടികപ്പാറ വെച്ച് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത്.

നാല്‍പതില്‍ അധികം യാത്രക്കാരുണ്ടായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തിരുവമ്പാടി ഡിപ്പോയിലെ ഡ്രൈവറും കക്കാടംപൊയില്‍ സ്വദേശിയുമായ പ്രകാശനായിരുന്നു ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്നത്.

കക്കാടംപൊയിലില്‍ നിന്ന് തിരുവമ്പാടിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പീടികപ്പാറയില്‍ കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഭാഗത്ത് വെച്ചാണ് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതെന്ന് ഡ്രൈവര്‍ പറയുന്നു.

തുടര്‍ന്ന് റോഡരികിലേക്ക് ബസ് ഇടിച്ച് നിര്‍ത്തുകയായിരുന്നു. സ്ഥിരം അപകട മേഖലയിലാണ് സംഭവം നടന്നത്. ഈ സ്ഥലത്തിന് സമീപം തന്നെ ആഴമേറിയ കൊക്കയുമുണ്ട്. പ്രകാശന്റെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.

#brakes #KSRTC #bus #went #off #bravery #driver #saved #around #40 #lives

Next TV

Related Stories
#attack | ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

Sep 20, 2024 09:40 AM

#attack | ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം, ഒരു കുട്ടി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

അതിക്രമം കാണിച്ചവർ തടഞ്ഞുവെച്ച വിനോദ സഞ്ചാരികളെ മൂന്നാർ പൊലീസ് എത്തിയാണ്...

Read More >>
 #complaint  | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ

Sep 20, 2024 09:31 AM

#complaint | ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി; മധ്യവയസ്കൻ ആശുപത്രിയിൽ

പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ. ശംഭുനാഥ്...

Read More >>
#mynagpallyaccident | യുവതിയെ കാർ കയറ്റി കൊന്ന സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Sep 20, 2024 09:14 AM

#mynagpallyaccident | യുവതിയെ കാർ കയറ്റി കൊന്ന സംഭവം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

വ്യാഴാഴ്ച ഹാജരാക്കുമെന്നായിരുന്നു നേരത്തേ...

Read More >>
#Venomoussnake | മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്; പാമ്പിനെ കണ്ടത് കൂട്ടിരിപ്പുകാർ

Sep 20, 2024 09:02 AM

#Venomoussnake | മെഡിക്കൽ കോളേജിലെ നവജാതശിശുക്കളുടെ ഐ.സി.യു.വിൽ വിഷപ്പാമ്പ്; പാമ്പിനെ കണ്ടത് കൂട്ടിരിപ്പുകാർ

പുറത്തിരിക്കുകയായിരുന്ന കൂട്ടിരിപ്പുകാരാണ് ഐ.സി.യുവിൽനിന്ന് പാമ്പ് പുറത്തേക്ക് വരുന്നത്...

Read More >>
#RSSmeeting | ആർഎസ്എസ് കൂടിക്കാഴ്ച; അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് നീക്കാൻ സർക്കാരിന് സമ്മർദം

Sep 20, 2024 08:36 AM

#RSSmeeting | ആർഎസ്എസ് കൂടിക്കാഴ്ച; അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് നീക്കാൻ സർക്കാരിന് സമ്മർദം

വിജിലൻസ് അന്വേഷണം വന്നതോടെ ഇദ്ദേഹത്തെ ഇനിയും സംരക്ഷിച്ച് മുന്നോട്ട് പോകാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായും...

Read More >>
Top Stories










Entertainment News