#Nipah | നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു

#Nipah | നിപ: പത്ത് പേര്‍ക്ക് രോഗലക്ഷണങ്ങള്‍; സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു
Sep 16, 2024 02:44 PM | By VIPIN P V

മലപ്പുറം: (truevisionnews.com) നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്ടെ ലാബിലാണു പരിശോധന നടക്കുന്നത്.

അതേസമയം, വണ്ടൂരിൽ മരിച്ച 24കാരന്റെ സമ്പർക്കപ്പട്ടിക തയാറാക്കിവരികയാണ്. ചെറിയ രീതിയിൽ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് എടുത്തത്.

അതേസമയം, ബെംഗളൂരുവിൽനിന്ന് എത്തിയശേഷം യുവാവ് എവിടെയെല്ലാം പോയെന്ന വിവരങ്ങൾ ശേഖരിക്കുകയാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്.

തിരുവാലി പഞ്ചായത്തിൽ പനിയുമായി ബന്ധപ്പെട്ട സർവേ പുരോഗമിക്കുകയാണ്. ഇന്നു വൈകീട്ട് സർവേഫലം ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു.

നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ രാവിലെ പത്തു മുതൽ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല.

സിനിമാ തിയറ്ററുകൾ പ്രവർത്തിക്കുന്നതു വിലക്കിയിട്ടുണ്ട്. അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.

തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.

#Nipah #Ten #people #symptoms #samples #sent #testing

Next TV

Related Stories
#StrayDogs |  തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

Sep 19, 2024 09:10 PM

#StrayDogs | തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍; പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു

അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ...

Read More >>
#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

Sep 19, 2024 09:04 PM

#straydog | സുരേഷ് ഗോപിക്ക് നന്ദി; പാനൂരിൽ ഗർഭാശയം പുറത്തായ തെരുവുനായക്ക് ശസ്ത്രക്രീയയിലൂടെ പുതു ജീവൻ

ശസ്ത്രക്രീയക്കാവശ്യമായ മുഴുവൻ ചിലവും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ്...

Read More >>
#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

Sep 19, 2024 09:00 PM

#accident | കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് അപകടം; കാർ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്ക്

മാക്കൂൽ പീടികയിലേക്ക് വരികയായിരുന്ന KL 58 AJ 0435 നെക്സോ ബെലേനൊ കാർ ആണ് അപകടത്തിൽ...

Read More >>
#PVAnwar | പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍; പരാതി കൈമാറിയത് പ്രത്യേക ദൂതന്‍ വഴി

Sep 19, 2024 08:59 PM

#PVAnwar | പി ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കി പി വി അന്‍വര്‍; പരാതി കൈമാറിയത് പ്രത്യേക ദൂതന്‍ വഴി

പി ശശി സിപിഐഎം സംസ്ഥാന സമിതി അംഗമായതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിക്ക് പരാതി...

Read More >>
#traindeath |  ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട്‌ യുവാവിന് ദാരുണാന്ത്യം

Sep 19, 2024 08:22 PM

#traindeath | ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട്‌ യുവാവിന് ദാരുണാന്ത്യം

ഓണാഘോഷം കഴിഞ്ഞ് ഒറ്റപ്പാലത്തുനിന്ന് ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടയിലായിരുന്നു...

Read More >>
#sruthi | അമ്മയുടെ ചിതയെരിയുമ്പോൾ ഒന്നു വിതുമ്പാൻപോലും സാധിച്ചില്ല! കണ്ണീരുവറ്റിയ കണ്ണുമായി ആംബുലൻസിൽ കണ്ടിരുന്ന് ശ്രുതി

Sep 19, 2024 08:12 PM

#sruthi | അമ്മയുടെ ചിതയെരിയുമ്പോൾ ഒന്നു വിതുമ്പാൻപോലും സാധിച്ചില്ല! കണ്ണീരുവറ്റിയ കണ്ണുമായി ആംബുലൻസിൽ കണ്ടിരുന്ന് ശ്രുതി

ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അമ്മയുെട ശരീരം കുഴിമാടത്തിൽനിന്നെടുത്ത് ഹൈന്ദവ ആചാരപ്രകാരം അടക്കം ചെയ്യണമെന്നു ശ്രുതി...

Read More >>
Top Stories