#Narendramodi | ക്വാഡ് ഉച്ചകോടിക്ക് ഈ മാസം 21ന് വിൽമിങ്ങ്ടണിൽ തിരിതെളിയും;ബൈഡൻ ആതിഥേയത്വം വഹിക്കും, മോദിയടക്കം അമേരിക്കയിലെത്തും

#Narendramodi | ക്വാഡ് ഉച്ചകോടിക്ക് ഈ മാസം 21ന് വിൽമിങ്ങ്ടണിൽ തിരിതെളിയും;ബൈഡൻ ആതിഥേയത്വം വഹിക്കും, മോദിയടക്കം അമേരിക്കയിലെത്തും
Sep 15, 2024 09:41 PM | By ADITHYA. NP

വാഷിംഗ്ടൺ: (www.truevisionnews.com) 2024 ലെ ക്വാഡ് ഉച്ചകോടിക്ക് ഈ മാസം 21ന് ഡെലവെയറിലെ വിൽമിങ്ങ്ടണിൽ തിരിതെളിയും. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരും പങ്കെടുക്കുമെന്ന് സ്ഥിരീകരണമായിട്ടുണ്ട്.

ആരോഗ്യ സുരക്ഷ, കാലാവസ്ഥ വ്യതിയാനം, സമുദ്ര സുരക്ഷ, ടെക്നോളജി തുടങ്ങിയ വിഷയങ്ങളാകും ഉച്ചകോടിയിൽ രാഷ്ട്ര തലവന്മാർ ചർച്ച ചെയ്യുക.

ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. അടുത്ത വര്‍ഷത്തെ ക്വാഡ് ഉച്ചകോടിയ്ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.

#Quad #Summit #kick #Wilmington #21st #month #Biden #will #host #Modi #also #US

Next TV

Related Stories
റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

Jul 30, 2025 09:10 AM

റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തി, ആഞ്ഞടിച്ച് സുനാമി തിരമാലകൾ , ജനങ്ങൾക്ക് മുന്നറിയിപ്പ്

റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ...

Read More >>
കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

Jul 30, 2025 05:57 AM

കാനഡയിൽ വീണ്ടും വിമാനാപകടം; മലയാളി യുവാവായ പൈലറ്റ് കൊല്ലപ്പെട്ടു

കാനഡയിൽ വീണ്ടും വിമാനാപകടം, മലയാളി യുവാവായ പൈലറ്റ്...

Read More >>
ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

Jul 27, 2025 10:12 AM

ടേക്ക് ഓഫിന് തൊട്ടുമുൻപ് തീയും പുകയും; വിമാനത്തിൽനിന്ന് നിരങ്ങിയിറങ്ങി യാത്രക്കാർ, ദുരന്തം ഒഴിവായി

സാങ്കേതിക തകരാറിനെത്തുടർന്ന് അമേരിക്കൻ എയർലൈൻസ് വിമാനത്തിന്റെ ടേക്ക് ഓഫ്...

Read More >>
Top Stories

Entertainment News

//Truevisionall