കീവ്:(www.truevisionnews.com) യുക്രൈനിലെ വിവിധ സ്ഥലങ്ങളില്‍ ഷെല്ലാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ ഏഴ് പേര് മരിച്ചു. യുക്രൈനിന്റെ തെക്ക്, തെക്കു കിഴക്ക്, കിഴക്ക് പ്രദേശങ്ങളിലാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്.
ശനിയാഴ്ചയായിരുന്നു യുക്രൈന് മേൽ അപ്രതീക്ഷിതമായി റഷ്യയുടെ ഷെല്ലാക്രമണം. സപ്പോറിന്ഷിയ പ്രദേശത്തെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് സ്ഥാപനം ഷെല്ലാക്രമണത്തില്‍ തകര്‍ന്നു.
ആക്രമണത്തില്‍ സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് പേര് മരിച്ചതായി ഗവർണർ ഇവാൻ ഫെഡോറോവ് സ്ഥിരീകരിച്ചു. ഒഡേസയില്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് രണ്ട് പേര് മരിച്ചത്.
ഖേര്‍സണില്‍ ഒരു വയോധികനാണ് ഷെല്ലാക്രമണത്തില്‍ മരിച്ചത്. ഖാര്‍കീവില്‍ 72 വയസുകാരിയും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ചാണ് വയോധിക മരിച്ചത്.
#Russia #shelling #various #locations #Ukraine #Seven #people #died #attack