#sexuallyassault | ഗര്‍ഭിണിയായ യുവതിയെ ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റിൽ

#sexuallyassault | ഗര്‍ഭിണിയായ യുവതിയെ ഹോട്ടല്‍മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റിൽ
Sep 15, 2024 03:24 PM | By VIPIN P V

ഇന്ദോര്‍: (truevisionnews.com) മധ്യപ്രദേശിലെ ഇന്ദോറില്‍ ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സൈനികന്‍ അറസ്റ്റിലായി.

അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയാണ് ഹോട്ടല്‍മുറിയില്‍വെച്ച് പീഡിപ്പിച്ചെന്ന് ആരോപിച്ച് സുഹൃത്തായ സൈനികനെതിരേ മഹിളാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് കേസെടുക്കുകയും സൈനികനെ പിടികൂടുകയുമായിരുന്നു. പ്രതി സൈന്യത്തില്‍ ലാന്‍സ് നായിക് ആണെന്ന് പോലീസ് പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയായ പരാതിക്കാരി അഞ്ച് മാസം ഗര്‍ഭിണിയാണ്. വെള്ളിയാഴ്ച രാത്രിയാണ് സുഹൃത്തായ സൈനികന്‍ ഇന്ദോറിലെ ഹോട്ടല്‍മുറിയില്‍വെച്ച് യുവതിയെ പീഡിപ്പിച്ചത്.

ഉപദ്രവത്തിന് പിന്നാലെ യുവതിക്ക് രക്തസ്രാവമുണ്ടായി. തുടര്‍ന്ന് യുവതി പോലീസ് സ്‌റ്റേഷനിലെത്തി സഹായംതേടുകയും പരാതി നല്‍കുകയുമായിരുന്നു.

കഴിഞ്ഞ ഒരുവര്‍ഷമായി പ്രതി തന്നെ ഉപദ്രവിക്കുകയാണെന്നും സ്വകാര്യവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയാണെന്നും പരാതിക്കാരി ആരോപിച്ചിട്ടുണ്ട്.

ഒരുവര്‍ഷം മുന്‍പ് സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് സൈനികനെ പരിചയപ്പെട്ടത്. പിന്നാലെ ഇയാള്‍ പതിവായി വീട്ടിലെത്തുകയും സ്വകാര്യവീഡിയോകള്‍ പകര്‍ത്തുകയുംചെയ്തു.

കുളിമുറി ദൃശ്യങ്ങളടക്കം പ്രതി പകര്‍ത്തിയതായാണ് ആരോപണം. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി.

ഇതിനുശേഷമാണ് നഗരത്തിലെ ഹോട്ടല്‍ മുറിയിലേക്ക് നിര്‍ബന്ധിച്ച് വിളിച്ചുവരുത്തിയത്. മുറിയിലെത്തിയതിന് പിന്നാലെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇതേത്തുടര്‍ന്ന് രക്തസ്രാവമുണ്ടായെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, താനും പരാതിക്കാരിയും സൗഹൃദത്തിലാണെന്നായിരുന്നു പ്രതിയുടെ മൊഴി. ഗര്‍ഭിണിയായിരിക്കെ ശാരീരികബന്ധത്തിലേര്‍പ്പെട്ടതിനാലാണ് യുവതിക്ക് രക്തസ്രാവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്ന് മഹിളാ പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് കൗസല്യ ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവം നടന്ന ഹോട്ടല്‍മുറി സീല്‍ ചെയ്തതായും പോലീസ് അറിയിച്ചു.

#Pregnant #woman #sexuallyassaulted #hotelroom #soldier #arrested

Next TV

Related Stories
#sexuallyassault | ഏഴ് വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ചേർന്ന്‌ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്

Oct 7, 2024 09:52 PM

#sexuallyassault | ഏഴ് വയസുകാരനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ചേർന്ന്‌ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ്

പ്രതികൾക്ക്‌ ഏകദേശം 13 വയസ്സ് പ്രായമുണ്ടെന്നാണ്‌ പൊലീസിന്റെ...

Read More >>
#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; മുംതാസ് അലിയുടെ മരണത്തിൽ യുവതിയടക്കമുള്ളവര്‍ക്കെതിരെ കേസ്

Oct 7, 2024 09:00 PM

#mumtazalideathcase | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് ഭീഷണി; മുംതാസ് അലിയുടെ മരണത്തിൽ യുവതിയടക്കമുള്ളവര്‍ക്കെതിരെ കേസ്

അദ്ദേഹത്തിന്റെ മരണത്തിന് പിന്നില്‍ ഒരു യുവതിയടക്കമുള്ള സംഘം നടത്തിയ ബ്ലാക്ക് മെയിലിങ്ങാണെന്നാണ് മംഗളൂരു പോലീസ്...

Read More >>
#founddead | മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

Oct 7, 2024 03:55 PM

#founddead | മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക്...

Read More >>
#ShafiParambil | അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത - ഷാഫി പറമ്പിൽ

Oct 7, 2024 01:54 PM

#ShafiParambil | അജിത് കുമാറിനെ മാറ്റിയത് ആർഎസ്എസിന്റെ ചുമതലയിൽ നിന്നാണ് എന്നതാണ് വസ്തുത - ഷാഫി പറമ്പിൽ

ദില്ലിയിൽ മുഖ്യമന്ത്രിക്ക് വേണ്ടി വാർത്താകുറിപ്പ് വിതരണം ചെയ്തത് ക്രൂരമായ നടപടിയാണ്. മലപ്പുറത്തെ മാത്രമല്ല ഒരു സംസ്ഥാനത്തെ തന്നെയാണ് ഇതിലൂടെ...

Read More >>
#fakemarriage | സഹോദരൻ സഹോദരിയെ മിന്നുകെട്ടി; വിവാഹത്തിന് പിന്നിൽ സർക്കാർ ആനുകൂല്യം തട്ടാനുള്ള ശ്രമം

Oct 7, 2024 01:33 PM

#fakemarriage | സഹോദരൻ സഹോദരിയെ മിന്നുകെട്ടി; വിവാഹത്തിന് പിന്നിൽ സർക്കാർ ആനുകൂല്യം തട്ടാനുള്ള ശ്രമം

സമാനരീതിയിൽ പണം തട്ടുന്നതിനായി ഇതിനോടകം രണ്ട് ദമ്പതികൾ വ്യാജ വിവാഹം നടത്തി കബളിപ്പിച്ചതായും...

Read More >>
Top Stories

Entertainment News