#Vandebharat | രാജ്യത്ത് ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

#Vandebharat | രാജ്യത്ത് ആറ് വന്ദേഭാരത് ട്രെയിനുകൾ കൂടി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
Sep 15, 2024 03:02 PM | By ADITHYA. NP

റാഞ്ചി:(www.truevisionnews.com) ആറ് വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്.

ജാർഖണ്ഡ്, ഒഡിഷ, ബിഹാർ,യുപി സംസ്ഥാനങ്ങൾക്കാണ് ഇവയുടെ പ്രയോജനം ലഭിക്കുക. 660 കോടി രൂപയുടെ രാജ്യവ്യാപകമായ റെയിൽവേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.

പ്രധാനമന്ത്രിയുടെ വലിയ രീതിയിലുള്ള റാലി ഇന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള അനുമതി കത്ത് വിതരണവും ഇന്ന് നടന്നു.

ഇതോടെ രാജ്യമെമ്പാടുമായി സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 60 ആയി. 120ഓളം ട്രിപ്പുകളാണ് വന്ദേഭാരത് ട്രെയിനുകൾ രാജ്യത്തെ 280 ജില്ലകളിലൂടെ നടത്തുന്നത്.

ടാറ്റാനഗർ- പട്ന, ഭാഗൽപൂർ- ഡുംക-ഹൌറാ, ഭ്രമാപൂർ- ടാറ്റാനഗർ, ഗയ-ഹൌറ, ദിയോഗർ- വാരണാസി, റൂക്കേല-ഹൌറ എന്നീ പാതകളിലാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് നടത്തുക.

2019 ഫെബ്രുവരി 15നാണ് രാജ്യത്തെ ആദ്യ വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. 36000 ട്രിപ്പുകളിലൂടെ 3.17 കോടി യാത്രക്കാരാണ് ഇതിനോടകം വന്ദേഭാരത് ട്രെയിൻ സർവ്വീസ് ഉപയോഗിച്ചിട്ടുള്ളത്.

#Six #more #Vandebharat #trains #country #Flag #off #Prime #Minister

Next TV

Related Stories
#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌  ക്ഷേത്ര ഭാരവാഹികൾ

Dec 21, 2024 09:12 PM

#iphone | അതിനി ദൈവത്തിൻ്റേത്; ഭണ്ഡാരത്തിൽ വീണ ഐഫോൺ തിരികെ നൽകാൻ വിസമ്മതിച്ച്‌ ക്ഷേത്ര ഭാരവാഹികൾ

ഇവരുടെ ഇടപെടലിൽ ഭണ്ഡാരപ്പെട്ടി തുറക്കാൻ നിർദേശം ലഭിച്ചു. വെള്ളിയാഴ്ച ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറന്നു....

Read More >>
#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

Dec 21, 2024 08:41 PM

#MurderAttempt | 22 കാരിയായ വിദ്യാർത്ഥിനിയെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; സുഹൃത്ത് കസ്റ്റഡിയിൽ

രണ്ടുപേരും തിരിച്ചുപോകുന്നതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ വിദ്യാർഥിനിയെ ഫുർഖാൻ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന്...

Read More >>
#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

Dec 21, 2024 07:51 PM

#arrest | പ്രണയം നടിച്ച് നഗ്ന ദൃശ്യം പകർത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; ഒടുവിൽ പ്രതി പിടിയിൽ

തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുൽദീപ് ദില്ലിയിൽ നിന്നും മുങ്ങി....

Read More >>
#suicide  |  വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

Dec 21, 2024 07:46 PM

#suicide | വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ അടിച്ചുപൂസായി ഹെഡ് മാസ്റ്റർ, നാണക്കേട് ഭയന്ന് ആത്മഹത്യ

ഇയാളുടെ പെരുമാറ്റത്തിൽ പരിഭ്രാന്തരായ വിദ്യാർഥികൾ സംഭവം മാതാപിതാക്കളോട്...

Read More >>
#accident |  വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

Dec 21, 2024 05:00 PM

#accident | വെന്തുരുകി ദാരുണാന്ത്യം; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, നൊമ്പരമായി ഗ്യാസ് ടാങ്കർ അപകടം

അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ...

Read More >>
Top Stories

Entertainment News